മോഡിക്ക് വധഭീഷണി; മന്ത്രിമാര്‍ക്ക് പോലും കാണാന്‍ പ്രത്യേക അനുമതി വേണം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷ പതിന്മടങ്ങ് വര്ദ്ധിപ്പിച്ചു. മോഡിയെ വകവരുത്താന് മാവോയിസ്റ്റുകള് പദ്ധതിയിടുന്നുവെന്ന വാര്ത്ത പുറത്ത് വന്നതിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കിയത്. കേന്ദ്ര മന്ത്രിമാര്ക്കോ മുതിര്ന്ന ഉദ്യോഗസ്ഥര്ക്കോ പോലും എസ്പിജി ക്ലിയറന്സില്ലാതെ മോഡിയെ സന്ദര്ശിക്കാന് കഴിയില്ല. പ്രത്യേക പരിശീലനം ലഭിച്ച കമാന്റോകളായിരിക്കും സുരക്ഷാ ചുമതല നിര്വ്വഹിക്കുക.
 | 

മോഡിക്ക് വധഭീഷണി; മന്ത്രിമാര്‍ക്ക് പോലും കാണാന്‍ പ്രത്യേക അനുമതി വേണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. മോഡിയെ വകവരുത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കിയത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും എസ്പിജി ക്ലിയറന്‍സില്ലാതെ മോഡിയെ സന്ദര്‍ശിക്കാന്‍ കഴിയില്ല. പ്രത്യേക പരിശീലനം ലഭിച്ച കമാന്റോകളായിരിക്കും സുരക്ഷാ ചുമതല നിര്‍വ്വഹിക്കുക.

മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശനത്തിന് മുന്‍പ് ദേഹ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ക്ലോസ് പ്രൊട്ടക്ഷന്‍ ടീമാണ് മോഡിയുടെ സുരക്ഷ ചുമതലയുള്ളത്. ഇവര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് കൈമാറിയിട്ടുണ്ട്. പൊതുപരിപാടികള്‍, പാര്‍ട്ടി മീറ്റിംഗുകള്‍, മന്ത്രിസഭാ യോഗങ്ങള്‍, തുടങ്ങിയ എല്ലാ പരിപാടികളുടെ സുരക്ഷ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

രാജീവ് ഗാന്ധിയെ വധിച്ചതിന് സമാന രീതിയില്‍ മോഡിയെ വകവരുത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായിട്ടാണ് മുന്നറിയിപ്പ്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സുരക്ഷ പ്രോട്ടോക്കോള്‍ മാറുന്നതോടെ മോഡിയുടെ അടുത്തെത്താന്‍ നിരവധി സെക്യൂരിറ്റി ചെക്കിംഗുകളിലൂടെ സന്ദര്‍ശകര്‍ കടന്നുപോകേണ്ടി വരും. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും.