ഗോവയില്‍ അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ഗവര്‍ണറെ കാണും

കര്ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്ക്ക് ഗോവയില് പ്രതികാരം ചെയ്യാനൊരുങ്ങി കോണ്ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില് കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്ണാടകയില് സര്ക്കാര് രൂപീകരിക്കാന് ബിജെപിയെ ക്ഷണിച്ച ഗവര്ണറുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഗോവയില് 17 സീറ്റുകളുമായി കോണ്ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 13 സീറ്റുകളുള്ള ബിജെപി മഹാരാഷ്ട്രവാദി ഗോമന്തക് പാര്ട്ടി, ഗോവ ഫോര്വേര്ഡ് പാര്ട്ടി, രണ്ട് സ്വതന്ത്രര് എന്നിവരുടെ പിന്തുണയോടെയാണ് സര്ക്കാര് രൂപീകരിച്ചത്.
 | 

ഗോവയില്‍ അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ഗവര്‍ണറെ കാണും

കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഗോവയില്‍ പ്രതികാരം ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഗോവയില്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 13 സീറ്റുകളുള്ള ബിജെപി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, രണ്ട് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

കോണ്‍ഗ്രസില്‍ ഗോവയുടെ ചുമതല വഹിക്കുന്ന ചെല്ല കുമാര്‍ ഇന്ന് ഗോവയിലേക്ക് തിരിച്ചു. നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെത്തന്നെ ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിക്കാനാണ് പദ്ധതി. ആവശ്യമായി വന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും സാധ്യതയുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിനെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സഖ്യകക്ഷിക്ക് അനുകൂലമായാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ.എസ്.ഖേഹാര്‍ അധ്യക്ഷനായിരുന്ന ബെഞ്ച് വിധിയെഴുതിയത്. കര്‍ണാടകയില്‍ ബിജെപിക്ക് സമാന സാഹചര്യമാണ് ഉണ്ടായതെങ്കിലും സുപ്രീം കോടതി ബി.എസ്.യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല.