ഡെങ്കിപ്പനിക്ക് കാരണമാകുന്ന പുതിയ വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തി

ഡെങ്കിപ്പനിക്ക് കാരണമാകുന്ന പുതിയ വൈറസിനെ കണ്ടെത്തി. പൂനെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ ഇന്ത്യയില് കണ്ടെത്തിയത്. 2012ല് തമിഴ്നാട്ടിലും കേരളത്തിലുമുണ്ടായ ഡെങ്കിപ്പനിക്ക് കാരണമായത് ഈ വൈറസാണെന്ന് പഠന റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
 | 

ഡെങ്കിപ്പനിക്ക് കാരണമാകുന്ന പുതിയ വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തി

ഡെങ്കിപ്പനിക്ക് കാരണമാകുന്ന പുതിയ വൈറസിനെ കണ്ടെത്തി. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തിയത്. 2012ല്‍ തമിഴ്‌നാട്ടിലും കേരളത്തിലുമുണ്ടായ ഡെങ്കിപ്പനിക്ക് കാരണമായത് ഈ വൈറസാണെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജനിതക മാറ്റം സംഭവിച്ച വൈറസാണ് ഇതെന്നാണ് ഇന്‍സ്റ്റിയൂട്ട് പുറത്തിറക്കിയ വൈറോളജി എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്. ഡിഎന്‍വി -1 എന്ന വൈറസിന്റെ രണ്ട് തരം ജനിതകമാറ്റം വന്ന ഇനങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലും കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂരില്‍ 2005ലും ശ്രീലങ്കയില്‍ 2009ലും ഈ വൈറസ് ബാധയുണ്ടായിട്ടുണ്ട്.

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പ്രത്യേകിച്ച് മരുന്നുകളൊന്നുമില്ലാത്ത ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാന്‍ കഴിയാത്തതുമൂലമാണ് മരണങ്ങളുണ്ടാകുന്നത്. ശരീരത്തിലെ ചുവന്ന പാടുകള്‍, കടുത്ത പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.