ഡല്‍ഹി സര്‍വകലാശാലാ യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് നല്‍കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റെന്ന് ആരോപണം

ഡല്ഹി യൂണിവേഴ്സിറ്റി യൂണിയന് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് പ്രവേശനം നേടിയത് വ്യാജ സര്ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് ആരോപണം. ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥിയായ അങ്കിവ് ബൈസോയക്കെതിരെയാണ് ആരോപണം ഉയരുന്നത്. വെല്ലൂരിലെ തിരുവള്ളുവര് സര്വകലാശാലയില് ബിരുദ പഠനം പൂര്ത്തിയാക്കിയെന്നു കാണിച്ചാണ് അങ്കിവ് ഡല്ഹി സര്വകലാശാലയില് ബിരുദാനന്തര ബിരുദത്തിന് ചേര്ന്നത്.
 | 

ഡല്‍ഹി സര്‍വകലാശാലാ യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് നല്‍കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റെന്ന് ആരോപണം

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് ആരോപണം. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അങ്കിവ് ബൈസോയക്കെതിരെയാണ് ആരോപണം ഉയരുന്നത്. വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയെന്നു കാണിച്ചാണ് അങ്കിവ് ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്.

എന്‍ എസ് യു ഐയാണ് അങ്കിവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. അതേസമയം ആരോപണം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് അങ്കിവ് പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വെല്ലൂരിലാണ് അങ്കിവ് പഠിച്ചതെന്ന വിവരം പുറത്തു വന്നപ്പോള്‍ സംശയം തോന്നി സര്‍വകലാശാലയെ സമീപിക്കുകയുമായിരുന്നുവെന്ന് തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അങ്കിവ് ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ തമിഴ്‌നാട്ടിലെ സര്‍വകലാശാലയിലേക്ക് അയച്ചു.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന മറുപടിയാണ് സര്‍വകലാശാലയില്‍ നിന്ന് രേഖാമൂലം ലഭിച്ചത്. അങ്കിവ് ബൈസോയ എന്ന പേരില്‍ ഒരു വിദ്യാര്‍ഥി വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി അശോകന്‍ പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. സര്‍വകലാശാലയുടേതെന്ന പേരില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് വ്യാജസര്‍ട്ടിഫിക്കറ്റുകളാണ്. ഞങ്ങളുടെ സര്‍വകലാശാലയിലോ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള നൂറോളം കോളേജുകളിലോ ഇങ്ങനെ പേരുള്ള ഒരു വിദ്യാര്‍ഥി പഠിച്ചിട്ടില്ല. സര്‍വകലാശാലയ്ക്ക് മറ്റൊരിടത്തും ശാഖകളോ ഡല്‍ഹിയില്‍ ഉള്‍പ്പെടെ സ്റ്റഡി സെന്ററുകളോ ഇല്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് 1744 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അങ്കിവ് ഡി യു എസ് യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.