നീരരവ് മോഡിയില്‍ നിന്ന് വാങ്ങിയ വജ്രം ഡ്യൂപ്ലിക്കേറ്റ്! കാനഡ സ്വദേശിയുടെ വിവാഹം മുടങ്ങി

പഞ്ചാബ് നാഷണല് ബാങ്കിനെ കോടികള് കബളിപ്പിച്ച് രാജ്യം വിട്ട നീരവ് മോഡി നല്കിയ വ്യാജ വജ്രം കാനഡ സ്വദേശിയുടെ വിവാഹം മുടക്കി. കാമുകിയോട് വിവാഹാഭ്യര്ത്ഥന നടത്താന് വാങ്ങിയ 1.4 കോടി രൂപ മൂല്യമുള്ള രണ്ട് വജ്ര മോതിരങ്ങളാണ് വ്യാജമെന്ന് കണ്ടെത്തിയത്. കനേഡിയന് പൗരനായ പോള് അല്ഫോന്സോയാണ് പരാതിയുമായി രംഗത്തെത്തിയത്.
 | 

നീരരവ് മോഡിയില്‍ നിന്ന് വാങ്ങിയ വജ്രം ഡ്യൂപ്ലിക്കേറ്റ്! കാനഡ സ്വദേശിയുടെ വിവാഹം മുടങ്ങി

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കോടികള്‍ കബളിപ്പിച്ച് രാജ്യം വിട്ട നീരവ് മോഡി നല്‍കിയ വ്യാജ വജ്രം കാനഡ സ്വദേശിയുടെ വിവാഹം മുടക്കി. കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ വാങ്ങിയ 1.4 കോടി രൂപ മൂല്യമുള്ള രണ്ട് വജ്ര മോതിരങ്ങളാണ് വ്യാജമെന്ന് കണ്ടെത്തിയത്. കനേഡിയന്‍ പൗരനായ പോള്‍ അല്‍ഫോന്‍സോയാണ് പരാതിയുമായി രംഗത്തെത്തിയത്.

2012ല്‍ ഇയാള്‍ നീരവ് മോഡിയുമായി പരിചയത്തിലായ ഇയാള്‍ തന്റെ മുതിര്‍ന്ന സഹോദരനെ പോലെയായിരുന്നു നീരവിനെ കണ്ടിരുന്നതെന്ന് പറയുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ വിവാഹ നിശ്ചയത്തിനായി രണ്ട് സ്‌പെഷ്യല്‍ മോതിരങ്ങള്‍ വേണമെന്ന് നീരവ് മോഡിക്ക് ഇയാള്‍ ഇമെയില്‍ അയച്ചു. ഇതനുസരിച്ച് മോതിരങ്ങള്‍ നീരവ് മോഡി നല്‍കുകയും ചെയ്തു. ഉന്നത നിലവാരത്തിലുള്ളതെന്ന് അവകാശപ്പെട്ടാണു മോതിരം കൈമാറിയത്.

കാമുകിക്ക് മറ്റൊരു മോതിരവും കൂടി ഇഷ്ടമായതിനാലാണ് രണ്ടാമതൊരു മോതിരം കൂടി വാങ്ങിയത്. രണ്ടെണ്ണവും ഹോങ്കോങ്ങിലെ അക്കൗണ്ട് വഴി പണം കൈമാറിയാണ് വാങ്ങിയത്. ജൂണില്‍ മോതിരങ്ങള്‍ ലഭിച്ചു. ഈ മോതിരങ്ങള്‍ വ്യാജമാണെന്നു തെളിഞ്ഞതോടെ തന്റെ പ്രണയ ബന്ധവും തകര്‍ന്നതായി അല്‍ഫോന്‍സോ പറഞ്ഞു. നീരവ് മോഡിക്കെതിരെ കാലിഫോര്‍ണിയയില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍.