നീരവ് മോഡിയുടെ 100 കോടി രൂപ മൂല്യമുള്ള ബീച്ച് ബംഗ്ലാവ് തകര്‍ത്തു

മുംബൈ: പഞ്ചാബ് നാഷണല് ബാങ്കില് നിന്ന് 13,000 കോടി വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങിയ നീരവ് മോഡിയുടെ 100 കോടി രൂപ മൂല്യമുള്ള ബീച്ച് ബംഗ്ലാവ് പൊളിച്ചു. കടല്ത്തീരത്ത് നിയമങ്ങള് ലംഘിച്ച് നിര്മിച്ച ബംഗ്ലാവ് തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് സ്ഥാപിച്ചിരുന്നത്. അനധികൃത നിര്മാണങ്ങള്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ലഭിച്ച പൊതുതാല്പര്യ ഹര്ജിയില് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. 33,000 സക്വയര്ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം സ്ഫോടക വസ്തുക്കള് ഉപയോഗിച്ച് പൂര്ണ്ണമായി നശിപ്പിച്ചു. വീട് പൂര്ണമായും നശിപ്പിച്ചു കഴിഞ്ഞതായി
 | 
നീരവ് മോഡിയുടെ 100 കോടി രൂപ മൂല്യമുള്ള ബീച്ച് ബംഗ്ലാവ് തകര്‍ത്തു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങിയ നീരവ് മോഡിയുടെ 100 കോടി രൂപ മൂല്യമുള്ള ബീച്ച് ബംഗ്ലാവ് പൊളിച്ചു. കടല്‍ത്തീരത്ത് നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ബംഗ്ലാവ് തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് സ്ഥാപിച്ചിരുന്നത്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ലഭിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി.

33,000 സക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി നശിപ്പിച്ചു. വീട് പൂര്‍ണമായും നശിപ്പിച്ചു കഴിഞ്ഞതായി റയ്ഗാഡ് ജില്ലാ കളക്ടര്‍ വിജയ് സൂര്യവാന്‍ശി വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിതമായി കെട്ടിടങ്ങള്‍ തകര്‍ക്കുന്ന വിദഗ്ദ്ധരുടെ സംഘമാണ് നീരവ് മോഡിയുടെ ആഢംബര കെട്ടിടം തകര്‍ത്തിരിക്കുന്നത്. സ്വിംമ്മിഗ് പൂളും അതീവ സുരക്ഷയുള്ള മതിലും അടക്കം വലിയ ആഢംബര സംവിധാനങ്ങളുള്ള ബംഗ്ലാവാണ് തകര്‍ത്തിരിക്കുന്നത്. വിഷയത്തില്‍ നീരവ് മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നീരവ് മോഡിയും ബന്ധു മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 13,000 കോടി രൂപ വായ്പ എടുത്ത ശേഷം രാജ്യം വിട്ടതായിട്ടാണ് കേസ്. പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ പരാതിയില്‍ നീരവ് കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നേരത്തെ ബംഗ്ലാവ് തകര്‍ക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് നീരവ് മോഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു.