നീരവ് മോഡിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

നീരവ് മോഡിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള് കണ്ടുകെട്ടി. ന്യൂയോര്ക്കിലെ ആഡംബര അപ്പാര്ട്ട്മന്റും വജ്രം പതിച്ച മോതിരങ്ങളും സ്വര്ണ വളകളുമുള്പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. വിദേശത്തുള്ള സ്വത്തുക്കള് ഇന്ത്യന് ഏജന്സികള് കണ്ടുകെട്ടുന്നത് അപൂര്വ്വങ്ങളില് അപൂര്വ്വമായ സംഭവമാണ്. നീരവിനെതിരെ നിലവിലുള്ള കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണ ഏജന്സിയുടെ പുതിയ നീക്കം.
 | 

നീരവ് മോഡിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഡല്‍ഹി: നീരവ് മോഡിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്ട്മന്റും വജ്രം പതിച്ച മോതിരങ്ങളും സ്വര്‍ണ വളകളുമുള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. വിദേശത്തുള്ള സ്വത്തുക്കള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടുകെട്ടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. നീരവിനെതിരെ നിലവിലുള്ള കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണ ഏജന്‍സിയുടെ പുതിയ നീക്കം.

നീരവ് താമസിച്ചിരുന്ന ഇന്ത്യയിലെ വസതി ഉള്‍പ്പെടെ 36 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ക ണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് വിദേശത്തുള്ള സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവായത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച അഞ്ച് വ്യത്യസ്ത ഉത്തരവുകള്‍ പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടല്‍ നടപടി. നീരവിന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനമുള്ളത് യു.കെയിലും ഇന്ത്യയിലുമാണ്. ഇത് കൂടാതെയുള്ള സ്വത്തുക്കളാണ് അമേരിക്കയിലുള്ളത്.

വജ്ര വ്യാപാരിയായ നീരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതിയാണ്. തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട ഇയാളെ തിരികെ എത്തുക്കുന്നതിനായുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. നീരവിന്റെ അമ്മാവനായ മെഹുല്‍ ചോക്‌സിയും കേസില്‍ പ്രതിയാണ്.