മോഡിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാക് സഹായം തേടിയെന്ന് നിര്‍മലാ സീതാരാമന്‍

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാന് കോണ്ഗ്രസ് പാകിസ്ഥാന് സഹായം തേടിയെന്ന് പ്രതിരോധമന്ത്രി നിര്മ്മലാ സീതാരാമന്. ബിജെപി ദേശീയ നിര്വാഹക സമിതി യോഗത്തിലാണ് നിര്മല സീതാരാമന് ആരോപണവുമായി രംഗത്തെത്തിയത്. കോണ്ഗ്രസ് നേതാക്കള് നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും നിര്മലാ സീതാരാമന് പറഞ്ഞതായി ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.
 | 
മോഡിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാക് സഹായം തേടിയെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്ഥാന്‍ സഹായം തേടിയെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് നിര്‍മല സീതാരാമന്‍ ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് പാകിസ്താന്‍. അവിടെ ചെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സഹായം തേടിയതെന്നും നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. കോണ്‍ഗ്രസിന് പാക് സഹായം ലഭിച്ചവെന്ന് 2017ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോഡിയും ആരോപണമുന്നയിച്ചിരുന്നു.