പൊതുപരിപാടിയില്‍ പങ്കെടുക്കവെ കേന്ദ്രമന്ത്രി നിതിന് ഗഡ്കരി കുഴഞ്ഞുവീണു

അഹമ്മദ്‌നഗര്‍: പൊതുപരിപാടിയില്‍ പങ്കെടുക്കവെ കേന്ദ്രമന്ത്രി നിതിന് ഗഡ്കരി കുഴഞ്ഞുവീണു. മഹാത്മ ഫൂലെ കാര്ഷിക സര്വകലാശാലയില് ബിരുദദാന ചടങ്ങില് പങ്കെടുക്കവെയാണ് സംഭവം. മന്ത്രിയെ ഉടന് തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതര് അറിയിച്ചു. രക്തസമ്മര്ദ്ദമാണ് കുഴഞ്ഞു വീഴാന് കാരണമെന്നാണ് ആശുപത്രി വൃത്തങ്ങള് നല്കുന്ന സൂചന.
മഹാരാഷ്ട്രയിലെ മഹാത്മ ഫൂലെ കാര്ഷിക സര്വകലാശാലയില് ബിരുദദാന ചടങ്ങിനിടെ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. സമീപത്തുണ്ടായിരുന്നു മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിച്ചതോടെ അദ്ദേഹം നിലത്തേക്ക് പതിച്ചില്ല. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ കാണാം.
VIDEO: नितीन गडकरी चक्कर येऊन कोसळले https://t.co/sdZz2TUkow #NitinGadkari pic.twitter.com/nltq7EQhgg
— TV9 Marathi (@TV9Marathi) December 7, 2018