ബിജെപിയുമായി സഖ്യമില്ല; നിലപാടുറപ്പിച്ച് ജെഡിഎസ്; ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ച് കത്ത് നല്‍കി

ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപി ശ്രമങ്ങള്ക്ക് തിരിച്ചടി. കര്ണാടകയില് ജെ.ഡി.എസ്-കോണ്ഗ്രസ് സഖ്യ സര്ക്കാരുണ്ടാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. സഖ്യ സര്ക്കാരിനെ കുമാരസ്വാമി നയിക്കും. സര്ക്കാരുണ്ടാക്കാന് അനുമതി തേടി കുമാരസ്വാമി ഗവര്ണറെ കാണും. ഗവണറെ കാണാനുള്ള അനുമതിക്കായി കുമാരസ്വാമി കത്ത് നല്കിയിട്ടുണ്ട്. അതേസമയം കര്ണാടക കോണ്ഗ്രസ് നേതാക്കള്ക്ക് ഗവര്ണറെ കാണാനുള്ള അനുമതി നിഷേധിച്ചു. ഗവര്ണറുടെ വസതിക്ക് മുന്നിലെത്തിയ കെപിസിസി പ്രസിഡന്റ് ജി.പരമേശ്വര രാജ്ഭവനില് പ്രവേശിക്കാന് കഴിയാതെ തിരികെ പോരുകയായിരുന്നു.
 | 

ബിജെപിയുമായി സഖ്യമില്ല; നിലപാടുറപ്പിച്ച് ജെഡിഎസ്; ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ച് കത്ത് നല്‍കി

ബംഗളൂരു: ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തിരിച്ചടി. കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരുണ്ടാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. സഖ്യ സര്‍ക്കാരിനെ കുമാരസ്വാമി നയിക്കും. സര്‍ക്കാരുണ്ടാക്കാന്‍ അനുമതി തേടി കുമാരസ്വാമി ഗവര്‍ണറെ കാണും. ഗവണറെ കാണാനുള്ള അനുമതിക്കായി കുമാരസ്വാമി കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗവര്‍ണറെ കാണാനുള്ള അനുമതി നിഷേധിച്ചു. ഗവര്‍ണറുടെ വസതിക്ക് മുന്നിലെത്തിയ കെപിസിസി പ്രസിഡന്റ് ജി.പരമേശ്വര രാജ്ഭവനില്‍ പ്രവേശിക്കാന്‍ കഴിയാതെ തിരികെ പോരുകയായിരുന്നു.

ബിജെപിയുമായി സഖ്യമില്ല; നിലപാടുറപ്പിച്ച് ജെഡിഎസ്; ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ച് കത്ത് നല്‍കി

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ ഒന്നിച്ച് മത്സരിക്കാനും കോണ്‍ഗ്രസ്-ജെഡിഎസ് ധാരണയുണ്ടായിട്ടുണ്ട്. പുറത്തുനിന്ന് പിന്തുണ നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് ജെഡിഎസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ അത് വേണ്ടെന്നും ഒന്നിച്ച് ഭരിക്കാമെന്നും കോണ്‍ഗ്രസിനോട് ദേവഗൗഡ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സീറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായത്.

14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും. അതേസമയം രാഷട്രീയ വിലപേശലിന് പേരുകേട്ട ബിജെപി നേതാക്കളായ ജെ.പി നഡ്ഡയും പ്രകാശ് ജാവദേക്കറും കര്‍ണാടകയ്ക്ക് തിരിച്ചിട്ടുണ്ട്. അമിത് ഷായുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമവും നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.