പൊണ്ണത്തടിക്കാരായ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സബ്‌സിഡി നിരക്കില്‍ മദ്യം നല്‍കേണ്ടെന്ന് തീരുമാനം

പൊണ്ണത്തടിക്കാരായ കോസ്റ്റ് ഗാര്ഡ് ഉദ്യോഗസ്ഥര്ക്ക് സബ്സിഡി നിരക്കിലുള്ള മദ്യം അനുവദിക്കേണ്ടെന്ന് തീരുമാനം. കോസ്റ്റ് ഗാര്ഡ് വടക്കു പടിഞ്ഞാറന് മേഖല കമാന്ഡര് രാകേഷ് പാല് ആണ് ഇക്കാര്യം അറിയിച്ചത്. അമിത വണ്ണത്തിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് മദ്യത്തിന്റെ ഉപയോഗമാണെന്ന് വ്യക്തമായെന്നാണ് കോസ്റ്റ് ഗാര്ഡ് നിരീക്ഷിക്കുന്നത്.
 | 

പൊണ്ണത്തടിക്കാരായ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സബ്‌സിഡി നിരക്കില്‍ മദ്യം നല്‍കേണ്ടെന്ന് തീരുമാനം

ന്യൂഡല്‍ഹി: പൊണ്ണത്തടിക്കാരായ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സബ്‌സിഡി നിരക്കിലുള്ള മദ്യം അനുവദിക്കേണ്ടെന്ന് തീരുമാനം. കോസ്റ്റ് ഗാര്‍ഡ് വടക്കു പടിഞ്ഞാറന്‍ മേഖല കമാന്‍ഡര്‍ രാകേഷ് പാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അമിത വണ്ണത്തിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് മദ്യത്തിന്റെ ഉപയോഗമാണെന്ന് വ്യക്തമായെന്നാണ് കോസ്റ്റ് ഗാര്‍ഡ് നിരീക്ഷിക്കുന്നത്.

കടലില്‍ ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തിലാണ് ചില ഉദ്യോഗസ്ഥരുടെ പൊണ്ണത്തടി. വണ്ണം കുറയ്ക്കണമെന്ന് പല വട്ടം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് നടപ്പാക്കാത്തതിനായാണ് സബ്‌സിഡി മദ്യം നിഷേധിക്കാന്‍ തീരുമാനിച്ചതെന്നും രാകേഷ് പാല്‍ പറഞ്ഞു. വണ്ണം കുറച്ച് ഫിറ്റ്‌നസ് തെളിയിച്ചാല്‍ സബ്‌സിഡി പുനസ്ഥാപിക്കും.

ഗുജറാത്ത് തീരം ഉള്‍പ്പെടുന്ന കോസ്റ്റ് ഗാര്‍ഡിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങി. എല്ലാ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് രാകേഷ് പാല്‍ വ്യക്തമാക്കി.