ആരോഗ്യ മന്ത്രാലയം യോഗങ്ങളില്‍ നിന്ന് ബിസ്‌കറ്റ് പുറത്ത്; ചായയ്‌ക്കൊപ്പം ഇനി കടല നല്‍കും

ഔദ്യോഗിക യോഗങ്ങളില് ചായക്കൊപ്പം ബിസ്കറ്റും കുക്കീസും നല്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക്.
 | 
ആരോഗ്യ മന്ത്രാലയം യോഗങ്ങളില്‍ നിന്ന് ബിസ്‌കറ്റ് പുറത്ത്; ചായയ്‌ക്കൊപ്പം ഇനി കടല നല്‍കും

ന്യൂഡല്‍ഹി: ഔദ്യോഗിക യോഗങ്ങളില്‍ ചായക്കൊപ്പം ബിസ്‌കറ്റും കുക്കീസും നല്‍കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക്. മന്ത്രാലയത്തിന്റെ യോഗങ്ങളിലാണ് ഇപ്പോള്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈന്തപ്പഴം, വറുത്ത കടല എന്നിവ പകരം നല്‍കാനാണ് നിര്‍ദേശം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുക്കീസ്, ബിസ്‌കറ്റ്, മറ്റു ഫാസ്റ്റ് ഫുഡുകള്‍ എന്നിവ അനാരോഗ്യകരമാണെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

ജൂണ്‍ 19നാണ് ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ബദാം, വാല്‍നട്ട്, ഈന്തപ്പഴം, റോസ്റ്റ് ചെയ്ത ചന (കടല) എന്നിവ.ാണ് പകരമായി നിര്‍ദേശിച്ചിരിക്കുന്നത്. ഒരു ഡോക്ടര്‍ കൂടിയായ മന്ത്രി ഹര്‍ഷവര്‍ദ്ധന് ബിസ്‌കറ്റും ഫാസ്റ്റ് ഫുഡും ഉപയോഗിച്ചാലുള്ള ദോഷവശങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും പുതിയ നീക്കത്തെ സ്വാഗതം ചെയ്യുകയാണെന്നുമാണ് ഇതേക്കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യോഗങ്ങളില്‍ മാത്രമല്ല, മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ക്യാന്റീനുകളിലും ഇവ നിരോധിച്ചിരിക്കുകയാണ്. ആരോഗ്യകരമായ ഭക്ഷണശീലത്തില്‍ ഊന്നിക്കൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.