സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മക്കെതിരെ കാര്യമായ തെളിവുകളില്ല; സിവിസി അന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയില്‍

സിബിഐ ഡയറക്ടര് സ്ഥാനത്തു നിന്ന് മാറ്റി നിര്ത്തപ്പെട്ട അലോക് വര്മക്കെതിരെ നടത്തിയ അന്വേഷണത്തില് കാര്യമായ തെളിവുകള് കണ്ടെത്തിയില്ലെന്ന് സൂചന. സുപ്രീം കോടതിയുടെ മേല്നോട്ടത്തില് സെന്ട്രല് വിജിലന്സ് കമ്മീഷാണ് അന്വേഷണം നടത്തിയത്. റിപ്പോര്ട്ട് നാളെ സുപ്രീം കോടതിയില് സമര്പ്പിക്കും.
 | 
സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മക്കെതിരെ കാര്യമായ തെളിവുകളില്ല; സിവിസി അന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയില്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തപ്പെട്ട അലോക് വര്‍മക്കെതിരെ നടത്തിയ അന്വേഷണത്തില്‍ കാര്യമായ തെളിവുകള്‍ കണ്ടെത്തിയില്ലെന്ന് സൂചന. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

അലോക് വര്‍മ്മക്കെതിരെ ആരോപണം ഉന്നയിച്ചാണ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്. മൊയിന്‍ ഖുറേഷി കേസില്‍ ഉള്‍പ്പെട്ട സതീഷ് സനയില്‍ നിന്ന് അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്ന് മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

സതീഷ് സനയുടെയും, അലോക് വര്‍മ്മയുടെയും മൊഴി വിജിലന്‍സ് കമ്മീഷന്‍ രേഖപ്പെടുത്തി. സിബിഐ ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത രേഖകളില്‍ പരിശോധനയും നടത്തി. ഗുരുതരമായ പിഴവുകളുണ്ടെങ്കില്‍ മാത്രമേ സിബിഐ ഡയറക്ടറെ നീക്കാനാകൂ. കോടതിയില്‍ ഇത് തെളിഞ്ഞില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായി സംഭവം മാറും. റാഫേല്‍ ഇടപാടിലെ അന്വേഷണത്തെ വരെ ഇത് സ്വാധീനിക്കും. അലോക് വര്‍മ്മ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചു വരാനും സാധ്യതയുണ്ട്.