ശബരിമലയിലെ യുവതീ പ്രവേശനം വിലക്കാന്‍ നിയമ നിര്‍മാണമില്ലെന്ന് കേന്ദ്രം

ശബരിമലയില് യുവതികള് പ്രവേശിക്കുന്നത് വിലക്കാന് നിയമ നിര്മാണം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്ക്കാര്.
 | 
ശബരിമലയിലെ യുവതീ പ്രവേശനം വിലക്കാന്‍ നിയമ നിര്‍മാണമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് വിലക്കാന്‍ നിയമ നിര്‍മാണം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ശശി തരൂര്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് കേന്ദ്ര നീതിന്യായ മന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതിക്കു മുന്നിലുള്ള വിഷയമാണ് ഇതെന്ന മറുപടി മാത്രമാണ് മന്ത്രാലയം നല്‍കിയിരിക്കുന്നത്.

ശബരിമലയിലെ യുവതീ പ്രവേശനം വിലക്കാന്‍ നിയമ നിര്‍മാണമില്ലെന്ന് കേന്ദ്രം

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധിയെ മറികടക്കാന്‍ ഭരണഘടനാ ഭേദഗതിയുള്‍പ്പെടെ നിയമനിര്‍മാണം പരിഗണനയിലുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെങ്കില്‍ വിശദാംശങ്ങളും ഇല്ലെങ്കില്‍ കാരണവും വ്യക്തമാക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ശബരിമല വിധിയെ മറികടക്കാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നാണ് വിവിധ സംഘടനകളും സംഘപരിവാര്‍ അണികളും ആവശ്യപ്പെടുന്നത്.

എന്നാല്‍ ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ പരിഗണനയ്ക്കു പോലും ലോക്‌സഭ എടുത്തില്ല. 2018 സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള അവസ്ഥ ശബരിമലയില്‍ നിലനിര്‍ത്തണമെന്നായിരുന്നു ബില്ലില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ഈ ബില്‍ അപൂര്‍ണ്ണമാണെന്നും സമഗ്ര നിയമ നിര്‍മാണം ഉണ്ടാകണമെന്നുമാണ് ബിജെപി എംപിയായ മീനാക്ഷി ലേഖി പറഞ്ഞത്.