രാമക്ഷേത്രത്തിന് അനുമതി നല്‍കിയാല്‍ രാജ്യം കലാപത്തില്‍ നിന്ന് രക്ഷപ്പെടും; സുപ്രീം കോടതിക്ക് ഉപദേശവുമായി ആര്‍എസ്എസ് നേതാവ്

അയോധ്യയില് രാമക്ഷേത്രം നിര്മിക്കാന് അനുമതി നല്കിയാല് രാജ്യം കലാപത്തില് നിന്ന് രക്ഷപ്പെടുമെന്ന് ആര്എസ്എസ് നേതാവ്. വിഷയത്തില് അനുകൂല വിധി സുപ്രീം കോടതി പുറപ്പെടുവിച്ചാല് രാജ്യത്തെ കലാപത്തില് നിന്ന് രക്ഷപ്പെടുത്താമെന്ന് ആര്എസ്എസ് നേതാവായ ഇന്ദ്രേഷ് കുമാറാണ് പറഞ്ഞത്.
 | 

രാമക്ഷേത്രത്തിന് അനുമതി നല്‍കിയാല്‍ രാജ്യം കലാപത്തില്‍ നിന്ന് രക്ഷപ്പെടും; സുപ്രീം കോടതിക്ക് ഉപദേശവുമായി ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയാല്‍ രാജ്യം കലാപത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് ആര്‍എസ്എസ് നേതാവ്. വിഷയത്തില്‍ അനുകൂല വിധി സുപ്രീം കോടതി പുറപ്പെടുവിച്ചാല്‍ രാജ്യത്തെ കലാപത്തില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് ആര്‍എസ്എസ് നേതാവായ ഇന്ദ്രേഷ് കുമാറാണ് പറഞ്ഞത്.

മാധ്യമപ്രവര്‍ത്തകരോടാണ് ഇന്ദ്രേഷ് കുമാര്‍ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്തന്ന പ്രസ്താവന നടത്തിയത്. സുപ്രീം കോടതി തങ്ങളുടെ കയ്യിലായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി മുകുത് ബിഹാരി വര്‍മ്മ അടുത്തിടെ പറഞ്ഞിരുന്നു.

ബാബര്‍ വിദേശത്തു നിന്ന് അധിനിവേശം നടത്തിയതാണെന്നും ഇന്ത്യന്‍ മുസ്ലീങ്ങളുമായി ബാബര്‍ക്ക് അകന്ന ബന്ധം പോലുമില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഉദ്ഖനനത്തില്‍ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ അയോധ്യയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.

രാമക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ബാബറി മസ്ജിദ് സ്ഥാപിച്ചതെന്ന ആര്‍എസ്എസ് വാദം ആവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. 2019 ന് മുമ്പ് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് മുന്‍ ബി.ജെ.പി എം.പിയും രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് രാംവിലാസ് വേദാന്തിയും പറഞ്ഞിരുന്നു. ബിജെപി ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. എന്നാല്‍ അമിത് ഷാ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന വാദം ബിജെപി നിഷേധിച്ചിരുന്നു.