ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല; തീരുമാനവുമായി കോണ്‍ഗ്രസ്

ഒരു മാസത്തേക്ക് ചാനല് ചര്ച്ചകളില് വക്താക്കള് പങ്കെടുക്കില്ലെന്ന് കോണ്ഗ്രസ്.
 | 
ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല; തീരുമാനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. ചാനല്‍ ചര്‍ച്ചകളിലേക്ക് വക്താക്കളെ അയക്കില്ലെന്ന് കാട്ടി കോണ്‍ഗ്രസ് വക്താവും മാധ്യമ വിഭാഗം തലവനുമായ രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ചാനല്‍ പരിപാടികളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ ഉള്‍പ്പെടുത്തരുതെന്ന് മാധ്യമ സ്ഥാപനങ്ങളോടും എഡിറ്റര്‍മാരോടും ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടിയും അതിനു പിന്നാലെ നേതൃസ്ഥാനമൊഴിയുമെന്ന രാഹുല്‍ ഗാന്ധിയുടെ കടുംപിടിത്തവും സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിക്കിടയിലാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പരാജയ കാരണങ്ങള്‍ വിലയിരുത്താനും മാധ്യമ വിലയിരുത്തലുകളില്‍ നിന്ന് അകലം പാലിക്കാനുമാണ് ഈ നീക്കമെന്നാണ് കരുതുന്നത്.