സുഹൃത്തുക്കളോട് ഒരേ സമയം പ്രണയം; ഒരാളെ ഒഴിവാക്കാന്‍ കൊലപാതകം; യുവതിയും കാമുകനും പിടിയില്‍

സുഹൃത്തുക്കളായ രണ്ട് യുവാക്കളെ ഒരേസമയം പ്രണയിച്ചതിന് ശേഷം കാമുകന്മാരിലൊരാളെ യുവതി കഴുത്തറുത്ത് കൊന്നു. നോയിഡയിലാണ് സിനിമയെ വെല്ലുന്ന കൊലപാതകം നടന്നത്. കൊലപാതകം നടത്തിയ സൈറയെന്ന 22 കാരിയെയും കാമുകന് റഹീമിനെയും ഡല്ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില് കൂടുതല് അന്വേഷണം നടക്കുകയാണ്.
 | 

സുഹൃത്തുക്കളോട് ഒരേ സമയം പ്രണയം; ഒരാളെ ഒഴിവാക്കാന്‍ കൊലപാതകം; യുവതിയും കാമുകനും പിടിയില്‍

ന്യൂഡല്‍ഹി: സുഹൃത്തുക്കളായ രണ്ട് യുവാക്കളെ ഒരേസമയം പ്രണയിച്ചതിന് ശേഷം കാമുകന്മാരിലൊരാളെ യുവതി കഴുത്തറുത്ത് കൊന്നു. നോയിഡയിലാണ് സിനിമയെ വെല്ലുന്ന കൊലപാതകം നടന്നത്. കൊലപാതകം നടത്തിയ സൈറയെന്ന 22 കാരിയെയും കാമുകന്‍ റഹീമിനെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്; നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ട്രെയിന്‍ യാത്രയിലാണ് സൈറയും സുഹൃത്തുക്കളായ റഹീം, ഇസ്രഫല്‍ എന്നിവര്‍ കാണുന്നത്. നോയിഡയ്ക്കടുത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഇസ്രഫല്‍. പാട്‌ന സ്വദേശിയാണ് റഹീം. മൂവരും തമ്മില്‍ ട്രെയിന്‍ യാത്രയ്ക്ക് ശേഷം നല്ല സൗഹൃദമുണ്ടായിരുന്നു. ഇതില്‍ ഇസ്രഫലിനോട് പ്രണയം തോന്നിയ സൈറ ഇയാളെ ഇടയ്ക്ക് വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. പക്ഷേ ഇവരുടെ ബന്ധം വിവാഹത്തിലെത്തിയില്ല. രണ്ട് വര്‍ഷം മുന്‍പ് ഇസ്രഫല്‍ വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹത്തിന് ശേഷവും ഇസ്രഫലുമായുള്ള ബന്ധം സൈറ തുടര്‍ന്നിരുന്നു. കൂടാതെ റഹീമുമായി ഈ സമയത്ത് പ്രണയത്തിലാവുകയും ചെയ്തു. താനുമായി ബന്ധം തുടരുന്ന കാര്യം റഹീമിനെ അറിയിക്കുമെന്ന് ഇസ്രഫല്‍ സൈറയെ ഭീഷണിപ്പെടുത്തിയതോടെയാണ് കൊലപാതകം നടത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. ഭീഷണിക്കാര്യം റഹീമിനോട് സൈറ തുറന്നു പറഞ്ഞു.

നോയിഡയിലെ അദ്വന്ത് ബിസിനസ് പാര്‍ക്കിന് സമീപത്ത് ഇസ്രഫലിന്റെ ഓട്ടോയില്‍ ഒപ്പം സഞ്ചരിച്ച സൈറ, ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് ഇയാളെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തി. അപ്രതീക്ഷിതമായ ആക്രമണം പ്രതിരോധിക്കാനാവാതെ റോഡിലേക്ക് തെറിച്ചുവീണ ഇസ്രഫലിനെ സംഭവസ്ഥലത്തുണ്ടായിരുന്ന റഹീം ഇഷ്ടിക കൊണ്ട് ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് തല വരിഞ്ഞ് കെട്ടിയ ശേഷം സൈറ ഇസ്രഫലിന്റെ കഴുത്തറുക്കുകയായിരുന്നു.

ഇസ്രഫലിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നത്. മൊബൈല്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൈറയുമായുള്ള ഇയാളുടെ ബന്ധം വ്യക്തമാവുകയായിരുന്നു. പിന്നാലെ റഹീമിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.