യതീഷ് ചന്ദ്രക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി മന്ത്രി പൊന്‍ രാധാകൃഷ്ണന്‍

നിലയ്ക്കല് സ്പെഷ്യല് ഓഫീസറായിരുന്ന തൃശൂര് സിറ്റി പോലീസ് കമ്മീഷണര് യതീഷ് ചന്ദ്രക്കെതിരെ ലോക്സഭയില് അവകാശ ലംഘനത്തിന് നോട്ടീസ്. കേന്ദ്രമന്ത്രി പൊന് രാധാകൃഷ്ണനാണ് നോട്ടീസ് നല്കിയിരിക്കുന്നത്. എസ്പി അപമാനിച്ചുവെന്നാണ് ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര് സുമിത്ര മഹാജന് ഉറപ്പു നല്കി.
 | 
യതീഷ് ചന്ദ്രക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി മന്ത്രി പൊന്‍ രാധാകൃഷ്ണന്‍

ന്യൂഡല്‍ഹി: നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എസ്പി അപമാനിച്ചുവെന്നാണ് ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉറപ്പു നല്‍കി.

ശബരിമല ദര്‍ശനത്തിനിടെ സൗകര്യങ്ങള്‍ പരിശോധിച്ച തന്നെ നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര തടഞ്ഞു നിര്‍ത്തി അപമാനിച്ചു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഉദ്യോഗസ്ഥന്‍ തന്നോട് ധിക്കാരത്തോടെ പെരുമാറി. കേന്ദ്രമന്ത്രിയാണെന്ന ബഹുമാനം തനിക്ക് തന്നില്ലെന്നും പൊന്‍ രാധാകൃഷ്ണന്‍ പറയുന്നു.

എസ്പി തന്നെ ബഹുമാനിച്ചില്ലെന്ന ആരോപണം പൊന്‍ രാധാകൃഷ്ണന്‍ നേരത്തേ ഉന്നയിച്ചിരുന്നു. കേരളത്തിലെ മന്ത്രിയായിരുന്നെങ്കില്‍ എസ്പി തന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. വിഷയം ലോക്‌സഭയില്‍ ഉന്നയിക്കാനോ ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കാനോ ആയിരുന്നു ബിജെപി തീരുമാനിച്ചിരുന്നത്.