കര്‍ണാടകയില്‍ യെദ്യൂരപ്പ സത്യപ്രതിജ്ഞയേറ്റു; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപി അധികാരമേറ്റെടുത്തു. യെദ്യൂരപ്പ രാജ്ഭവനിന് സത്യപ്രതിജ്ഞ വാചകം ഗവര്ണര് ചൊല്ലികൊടുക്കുകയായിരുന്നു. യെദ്യൂരപ്പയെ കൂടാതെ നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ശക്തമായ പ്രതിഷേധവുമായി കോണ്ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ഗവര്ണര് ബിജെപിയെ സര്ക്കാര് ഉണ്ടാക്കാന് വിളിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.
നേരത്തെ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് വാദം കോടതി തള്ളിയിരുന്നു. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്ന് കോടതി നിരീക്ഷിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ജനാതിപത്യ വിരുദ്ധമായ പ്രവര്‍ത്തിയാണ് ബിജെപി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബെംഗളൂരുവിലെ കര്‍ണാടക വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്കുമുമ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ധര്‍ണ നടത്താനാണ് തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ 104 ബിജെപി എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് യെദ്യൂരപ്പയ്ക്ക് ഉള്ളത്. കേവല ഭൂരിപക്ഷം നേടുന്നതിന് ആകെ 113 സീറ്റ് ആവശ്യമുണ്ട്. ഇതിനായി ഗവര്‍ണര്‍ 15 ദിവസം സമയം അനുവദിക്കുമെന്നാണ് കരുതുന്നത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ബിജെപി മുന്‍ മന്ത്രി കൂടിയായ ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ചത്. അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപികരിക്കാനായി ക്ഷണിച്ചില്ല.