എന്‍ഐസിയുവില്‍ ടിക് ടോക് വീഡിയോ; നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല് നോട്ടീസ്

മാല്‍കാന്‍ഗിരി: നവജാത ശിശുക്കള്ക്ക് പ്രത്യേക പരിചരണം നല്കുന്ന എന്ഐസിയുവില് വെച്ച് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത നഴ്സുമാര്ക്ക് കാരണം കാണിക്കല് നോട്ടീസ്. ഒഡിഷയിലെ മാല്‍കാന്‍ഗിരി ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കുള്ളില്‍ യൂണിഫോമില്‍ നിന്നുകൊണ്ട് ചിത്രീകരിച്ച ടിക് ടോക് വീഡിയോ വൈറലായതിനു പിന്നാലെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടിയെടുത്തത്.
ഗാനങ്ങള്‍ക്കൊപ്പം ചുണ്ട് ചലിപ്പിച്ചു നൃത്തം ചെയ്തും ഷൂട്ട് ചെയ്ത വീഡിയോകള്‍ക്കു പുറമേ ചികിത്സയിലുണ്ടായിരുന്ന ഒരു കുഞ്ഞിനെ എടുത്തുകൊണ്ടും ഒരു നഴ്‌സ് വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്. ജ്യോതി റേ എന്ന ടിക് ടോക് ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ നഴ്‌സുമാരായ ജ്യോതി റേ, നന്ദിനി റേ, താപസ് ബിസ്വാസ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വീഡിയോ കാണാം