ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; മഹാരാഷ്ട്രയിലെ പെട്രോള്‍ വില 92 രൂപ

രാജ്യത്ത് ഇന്ധനവിലയില് വീണ്ടും വര്ധനവ്. പെട്രോള് വില ലിറ്ററിന് 22 പൈസയും ഡീസല് ലിറ്ററിന് 19 പൈസയുമാണ് കമ്പനികള് വര്ധിപ്പിച്ചത്. മഹാരാഷ്ട്രയിലെ പര്ഭാനിയിലാണ് രാജ്യത്തെ ഏറ്റവും ഉയര്ന്ന പെട്രോള് വില. 92.45 പൈസയാണ് പര്ഭാനിയിലെ ഇന്നത്തെ വില. വര്ദ്ധിപ്പിച്ച നിരക്കുകള്ക്ക് അനുസൃതമായ മാറ്റം സംസ്ഥാനങ്ങളിലും ഉണ്ടാകും.
 | 

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; മഹാരാഷ്ട്രയിലെ പെട്രോള്‍ വില 92 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ വില ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. മഹാരാഷ്ട്രയിലെ പര്‍ഭാനിയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില. 92.45 പൈസയാണ് പര്‍ഭാനിയിലെ ഇന്നത്തെ വില. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ക്ക് അനുസൃതമായ മാറ്റം സംസ്ഥാനങ്ങളിലും ഉണ്ടാകും.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 86 രൂപ 77 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 79 രൂപ 87പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85.44 രൂപയാണ്. ഡീസലിന് 78 രൂപ 62 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 85.69 രൂപയായി. ഡീസല്‍ വില 78 രൂപ 88 പൈസയാണ്.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില വര്‍ദ്ധനവ് തുടര്‍ന്നാല്‍ രാജ്യത്തെ ഇന്ധനവിലയില്‍ ഇനിയും മാറ്റങ്ങളുണ്ടാകും. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവില വര്‍ദ്ധനവിന് കാരണമാകും. സംസ്ഥാനങ്ങള്‍ നികുതിയിളവ് നല്‍കി വില നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നേരത്തെ കര്‍ണാടക ഇന്ധനവില രണ്ട് രൂപ കുറച്ചിരുന്നു.