ഇന്ധനവില കുതിച്ചുയരുന്നു; തിരുവനന്തപുരത്ത് പ്രെട്രോളിന് 85 രൂപ പിന്നിട്ടു

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 85.33 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 78 രൂപ 97പൈസയുമായി. പെട്രോളിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് മാത്രം വര്ദ്ധിച്ചിരിക്കുന്നത്. കൊച്ചിയില് പെട്രോള് ലിറ്ററിന് 83.93രൂപയും ഡീസല് 77.66 രൂപയും കൊഴിക്കോട് പെട്രോളിന് 84.18 രൂപയും ഡീസലിന് 77.92 രൂപയുമാണ് ഇന്ധനവില.
 | 

ഇന്ധനവില കുതിച്ചുയരുന്നു; തിരുവനന്തപുരത്ത് പ്രെട്രോളിന് 85 രൂപ പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 85.33 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 78 രൂപ 97പൈസയുമായി. പെട്രോളിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 83.93രൂപയും ഡീസല്‍ 77.66 രൂപയും കൊഴിക്കോട് പെട്രോളിന് 84.18 രൂപയും ഡീസലിന് 77.92 രൂപയുമാണ് ഇന്ധനവില.

രൂപയുടെ മൂല്യം താഴ്ന്നതാണ് ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിലവിലുള്ള എക്സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.