പ്രതിഷേധ ഹര്‍ത്താല്‍ ദിനത്തില്‍ വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 84 രൂപ!

അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവിലയില് പ്രതിഷേധിച്ച് രാജ്യത്ത് നടക്കുന്ന ബന്ദ് ദിനത്തില് വീണ്ടും പെട്രോള്, ഡീസല് വില വര്ധിപ്പിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്ധിപ്പിച്ചത്. കൊച്ചിയില് പെട്രോളിന് 82.72ഉം ഡീസലിന് 76.73ഉം കോഴിക്കോട് പെട്രോളിന് 82.97ഉം ഡീസലിന് 77ഉം രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോള് ലിറ്ററിന് 84.05 രൂപയും ഡീസലിന് 77.99 രൂപയുമാണ് ഉയര്ന്നത്.
 | 

പ്രതിഷേധ ഹര്‍ത്താല്‍ ദിനത്തില്‍ വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 84 രൂപ!

കൊച്ചി: അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് രാജ്യത്ത് നടക്കുന്ന ബന്ദ് ദിനത്തില്‍ വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 82.72ഉം ഡീസലിന് 76.73ഉം കോഴിക്കോട് പെട്രോളിന് 82.97ഉം ഡീസലിന് 77ഉം രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.05 രൂപയും ഡീസലിന് 77.99 രൂപയുമാണ് ഉയര്‍ന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വ്യതിയാനവും അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിച്ചതും വിലവര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയും വര്‍ധിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ ഏതാണ്ട് നാല് രൂപയോളം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്. മുബൈയില്‍ പെട്രോള്‍ വില 88 രൂപയില്‍ കൂടുതലാണ്. ഡീസല്‍, പെട്രോള്‍ എന്നിവയുടെ വാറ്റ് നാലു ശതമാനം കുറക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.