ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായേക്കും; സൂചന നല്‍കി എണ്ണക്കമ്പനികള്‍

രാജ്യത്തെ എണ്ണവിലയില് വന് വര്ദ്ധനവുണ്ടാകുമെന്ന് സൂചന.
 | 
ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായേക്കും; സൂചന നല്‍കി എണ്ണക്കമ്പനികള്‍

മുംബൈ: രാജ്യത്തെ എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് സൂചന. സൗദി എണ്ണയുത്പാദനം വെട്ടിക്കുറച്ചതോടെ ക്രൂഡ് ഓയിലിന് ആഗോള വിപണിയില്‍ വില വര്‍ദ്ധിച്ചിരിക്കുകയാണ്. 1991ല്‍ ഗള്‍ഫ് യുദ്ധകാലത്ത് ഉണ്ടായതിന് സമാനമായ കുതിപ്പാണ് ക്രൂഡ് ഓയില്‍ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറ് രൂപയുടെ വര്‍ദ്ധനവുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൂഡ് ഓയില്‍ വില ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അറിയിച്ചു. ക്രൂഡ് ഓയില്‍ വില 10 ശതമാനത്തിന് മേല്‍ ഉയര്‍ന്നു നിന്നാല്‍ ചില്ലറ വില്‍പന വിലയില്‍ വര്‍ദ്ധന വരുത്തേണ്ടി വരുമെന്നാണ് കമ്പനി അറിയിക്കുന്നത്.

സൗദിയിലെ പൊതുമേഖലായ എണ്ണക്കമ്പനിയായ അരാംകോയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ പമ്പിംഗ് പൈപ്പ് ലൈനിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്പാദനം പകുതിയായി വെട്ടിക്കുറച്ചത്. ഇതോടെ ക്രൂഡ് ഓയില്‍ വിലയില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധന ഒരു ദിവസത്തിനുള്ളില്‍ ഉണ്ടായി.