മോഡിക്കൊപ്പം വേദിയില്‍ നിന്ന വനിതാ മന്ത്രിയെ കയറിപ്പിടിച്ചു; ത്രിപുര മന്ത്രി വിവാദത്തില്‍

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില് വെച്ച് വനിതാ മന്ത്രിയെ കയറിപ്പിടിച്ച ത്രിപുര മന്ത്രി വിവാദത്തില്. ബിപ്ലബ് കുമാര് മന്ത്രിസഭയിലെ കായികമന്ത്രിയായ മനോജ് കാന്തി ദേബ് ആണ് വനിതാ മന്ത്രി സന്താന ചക്മയെ സ്റ്റേജില്വെച്ച് കയറിപ്പിടിച്ചത്. അഗര്ത്തലയില് നടന്ന റാലിയിലായിരുന്നു സംഭവം. വേദിയുടെ മുന്നിരയില് നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇത് വിവാദമായത്. മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
 | 
മോഡിക്കൊപ്പം വേദിയില്‍ നിന്ന വനിതാ മന്ത്രിയെ കയറിപ്പിടിച്ചു; ത്രിപുര മന്ത്രി വിവാദത്തില്‍

അഗര്‍ത്തല: പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വെച്ച് വനിതാ മന്ത്രിയെ കയറിപ്പിടിച്ച ത്രിപുര മന്ത്രി വിവാദത്തില്‍. ബിപ്ലബ് കുമാര്‍ മന്ത്രിസഭയിലെ കായികമന്ത്രിയായ മനോജ് കാന്തി ദേബ് ആണ് വനിതാ മന്ത്രി സന്താന ചക്മയെ സ്റ്റേജില്‍വെച്ച് കയറിപ്പിടിച്ചത്. അഗര്‍ത്തലയില്‍ നടന്ന റാലിയിലായിരുന്നു സംഭവം. വേദിയുടെ മുന്‍നിരയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇത് വിവാദമായത്. മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു. പ്രധാനമന്ത്രി ശിലാഫലകങ്ങള്‍ അനാച്ഛാദനം ചെയ്യുമ്പോള്‍ പിന്നിലേക്ക് നീങ്ങിയ വനിതാ മന്ത്രിയെ പിന്നില്‍ നില്‍ക്കുന്ന മന്ത്രി കയറിപ്പിടിക്കുകയും വനിതാ മന്ത്രി കൈ തട്ടി മാറ്റുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതേത്തുടര്‍ന്ന് മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

മന്ത്രിയെ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു. വനിതാ മന്ത്രിയെ മനോജ് കാന്തി കയറിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടക്കം പ്രധാന നേതാക്കള്‍ വേദിയിലുണ്ടായിരിക്കെ മന്ത്രി കാട്ടിയ അപമര്യാദ അംഗീകരിക്കാനാകില്ലെന്നും സിപിഎം സെക്രട്ടറി ബിജാന്‍ ധര്‍ പറഞ്ഞു.