പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 6 പേരെ

വയനാട്ടില് ഉരുള്പൊട്ടലുണ്ടായ പുത്തുമലയില് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.
 | 
പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 6 പേരെ

കല്‍പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലുള്ള മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുറത്തെടുക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ല മൃതദേഹം എന്നാണ് വിവരം. ആറ് ദിവസമായി പുത്തുമലയില്‍ നിന്ന് മൃതദേഹങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ആരുടെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സന്നദ്ധപ്രവര്‍ത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. ഇതേത്തുടര്‍ന്ന് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇനി ആറ് പേരെക്കൂടി പ്രദേശത്ത് കണ്ടെത്താനുണ്ടെന്നാണ് വിവരം. ജിപിആര്‍ നാളെ പ്രദേശത്ത് എത്തിക്കാനാണ് ആലോചിക്കുന്നത്.

കവളപ്പാറയില്‍ ജിപിആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇവിടെ നിന്ന് രാവിലെ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഹൈദരാബാദില്‍ നിന്ന് രണ്ട് ജിപിആര്‍ യൂണിറ്റുകളാണ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.