കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി; മന്ത്രിസ്ഥാനം രാജിവെച്ച് സ്വതന്ത്രന്‍
ബംഗളൂരു: കര്‍ണാടക സര്ക്കാരിന്റെ പ്രതിസന്ധി വര്ദ്ധിപ്പിച്ചുകൊണ്ട് വീണ്ടും രാജി. സ്വതന്ത്രനായ എച്ച്.നാഗേഷ് മന്ത്രിസ്ഥാനം രാജിവെച്ചു. ഗവര്‍ണര്‍ വിജുഭായ് വാലയ്ക്ക് നാഗേഷ് രാജിക്കത്ത് നല്‍കി. രാജിവെച്ച വിമത എംഎല്‍എമാരെ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ രാജി.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും നാഗേഷ് അറിയിച്ചു. ഇതോടെ 14 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിന് നഷ്ടമായി. സ്വതന്ത്ര എംഎല്‍എയായ നാഗേഷിന്റെ പിന്തുണ നിലനിര്‍ത്തുന്നതിനായാണ് കഴിഞ്ഞ പുനസംഘടനയില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കിയത്.
നിലവിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കര്‍ണ്ണാടകയില്‍ വീണ്ടും സര്‍ക്കാര്‍ പുനസംഘടനയുണ്ടാകുമെന്നാണ് വിവരം. രാജിവെച്ച എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തുകൊണ്ടാണ് അനുനയ നീക്കം. ഇതിനായി നിലവിലുള്ള മന്ത്രിമാര്‍ രാജിവെക്കേണ്ടി വരും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കാമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര വ്യക്തമാക്കിയിട്ടുണ്ട്.