രാഷ്ട്രപതിയുടെ അംഗരക്ഷകരെ തിരഞ്ഞെടുക്കുന്നത് മൂന്നു ജാതികളില്‍ നിന്ന് മാത്രം; വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

രാഷ്ട്രപതിയുടെ അംഗരക്ഷകരെ തിരഞ്ഞെടുക്കുന്നത് മൂന്ന് ജാതികളില് നിന്ന് മാത്രമാണെന്ന ഹര്ജിയില് കേന്ദ്രത്തിന്റെയും സൈന്യത്തിന്റെയും വിശദീകരണം തേടി ഡല്ഹി ഹൈക്കോടതി. പ്രതിരോധ മന്ത്രാലയം, ചീഫ് ഓഫ് ദി ആര്മി സ്റ്റാഫ്, രാഷ്ട്രപതിയുടെ അംഗരക്ഷക സൈന്യത്തിന്റെ കമാന്ഡന്റ്, ആര്മി റിക്രൂട്ട്മെന്റ് ഡയറക്ടര് എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
 | 
രാഷ്ട്രപതിയുടെ അംഗരക്ഷകരെ തിരഞ്ഞെടുക്കുന്നത് മൂന്നു ജാതികളില്‍ നിന്ന് മാത്രം; വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അംഗരക്ഷകരെ തിരഞ്ഞെടുക്കുന്നത് മൂന്ന് ജാതികളില്‍ നിന്ന് മാത്രമാണെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന്റെയും സൈന്യത്തിന്റെയും വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. പ്രതിരോധ മന്ത്രാലയം, ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്, രാഷ്ട്രപതിയുടെ അംഗരക്ഷക സൈന്യത്തിന്റെ കമാന്‍ഡന്റ്, ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു മാസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. എതിര്‍വാദമുണ്ടെങ്കില്‍ മെയ് 8നു മുമ്പായി ഫയല്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു. ഹരിയാന സ്വദേശിയായ ഗൗരവ് യാദവ് എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 2017 സെപ്റ്റംബര്‍ 4ന് നടത്തിയ അംഗരക്ഷകര്‍ക്കായുള്ള റിക്രൂട്ട്‌മെന്റില്‍ ജാട്ട്, രജപുത്ര, ജാട്ട് സിഖ് വിഭാഗഭങ്ങളില്‍ നിന്നു മാത്രമേ അപേക്ഷകള്‍ ക്ഷണിച്ചിരുന്നുള്ളുവെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.

താന്‍ ആഹിര്‍/യാദവ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്നും അംഗരക്ഷകനായി നിയമിക്കപ്പെടാന്‍ എല്ലാ യോഗ്യതകളും തനിക്കുണ്ടെന്നും ഗൗരവ് യാദവ് പറയുന്നു. ഇത്തരം ജാതി പരിഗണനയില്ലായിരുന്നുവെങ്കില്‍ തനിക്കും അപേക്ഷിക്കാന്‍ കഴിയുമായിരുന്നു. നിയമനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെയും ജാതി, മതം, വംശം, ലിംഗം, നിറം, ജന്മസ്ഥലം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കുന്ന ആര്‍ട്ടിക്കിള്‍ 15 (1)ന്റെയും ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.