പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങ്

ദേശീയ പ്രതിപക്ഷ പാര്ട്ടികളുടെ സംഗമത്തിന് വേദിയൊരുക്കി കര്ണാടകയില് കുമാരസ്വാമി സര്ക്കാരിന്റെ സത്യപ്രതിജ്ഞാ വേദി. കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര് റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്, ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ബി.എസ്.പി. നേതാവ് മായാവതി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, സി.പി.എം. ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്താന്ത്രിക് ജനതാദള് നേതാവ് ശരദ് യാദവ്, ശരത് പവാര് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു. ഇവരെ കൂടാതെ നിരവധി പ്രദേശിക പാര്ട്ടി നേതാക്കളും ചടങ്ങില് സംബന്ധിച്ചു.
 | 

പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങ്

ബംഗളൂരു: ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമത്തിന് വേദിയൊരുക്കി കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ശരത് പവാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇവരെ കൂടാതെ നിരവധി പ്രദേശിക പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചനകള്‍. സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാള്‍, ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്കു മുമ്പായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കങ്ങളെന്ന് നേതാക്കളോട് അടുത്ത് നില്‍ക്കുന്ന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാന തലത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്ന പാര്‍ട്ടികള്‍ വരെ ഒരു വേദിയില്‍ അണിനിരന്നു എന്നതാണ് പുതിയ നീക്കത്തെ പ്രസക്തമാക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

സംസ്ഥാനതലത്തില്‍ സഖ്യങ്ങളുണ്ടാക്കുകയും ബിജെപി കോട്ടകള്‍ തകര്‍ക്കുകയുമായിരിക്കും ആദ്യപടിയെന്ന നിലയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. കര്‍ണാടകത്തിലെ വിജയം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ദേശീയ തലത്തില്‍ പ്രതിഫലിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.