കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച

കോണ്ഗ്രസ് നേതാവും മുന് മുന് കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ ചെന്നൈയിലെ വസതിയില് വന് കവര്ച്ച. 1.5 ലക്ഷം രൂപയും ഒരുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും മോഷണം പോയതായി പോലീസ് വ്യക്തമാക്കി. കവര്ച്ച നടത്തിയ സംഘത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 | 

കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച

ചെന്നൈ: കോണ്‍ഗ്രസ് നേതാവും മുന്‍ മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ ചെന്നൈയിലെ വസതിയില്‍ വന്‍ കവര്‍ച്ച. 1.5 ലക്ഷം രൂപയും ഒരുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും മോഷണം പോയതായി പോലീസ് വ്യക്തമാക്കി. കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന കവര്‍ച്ചയെ കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പണവും ആഭരണങ്ങളും കൂടാതെ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെട്ടതായി സൂചനകളുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ചാ സംഘമെത്തിയതെന്നാണ് സൂചന.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊള്ളസംഘങ്ങളെയാണ് പ്രധാനമായും സംശയും. ചിദംബരത്തിന്റെ വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള അയല്‍ക്കാരെയും പോലീസിന് സംശയമുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.