ശിപായി ലഹളയല്ല, പൈക പ്രക്ഷോഭം ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരം; ചരിത്രം തിരുത്തിയെഴുതി കേന്ദ്രസര്‍ക്കാര്‍

1857ലെ ശിപായി ലഹളയെ ഒന്നാം സ്വാതന്ത്ര്യസമര പദവയില് നിന്ന് ഒഴിവാക്കി കേന്ദ്രസര്ക്കാര്. 1817ല് ഒഡിഷയില് നടന്ന പൈക ബിദ്രോഹ എന്ന പ്രക്ഷോഭത്തെ ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കുകയാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര് പ്രഖ്യാപിച്ചു. സ്കൂളുകളിലും കോളേജുകളിലും ഇനി മുതല് ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില് ഇതായിരിക്കും പഠിപ്പിക്കുക.
 | 

ശിപായി ലഹളയല്ല, പൈക പ്രക്ഷോഭം ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരം; ചരിത്രം തിരുത്തിയെഴുതി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 1857ലെ ശിപായി ലഹളയെ ഒന്നാം സ്വാതന്ത്ര്യസമര പദവയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. 1817ല്‍ ഒഡിഷയില്‍ നടന്ന പൈക ബിദ്രോഹ എന്ന പ്രക്ഷോഭത്തെ ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കുകയാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ ഇതായിരിക്കും പഠിപ്പിക്കുക.

ഇന്ത്യന്‍ സൈന്യം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തെ ശിപായി ലഹളയെന്ന് വിളിച്ച് പരിഹസിച്ചത് ബ്രിട്ടീഷുകാരാണ്. സൈനികരും നാട്ടുരാജാക്കന്‍മാരും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രംഗത്തെത്തിയ ഈ പ്രക്ഷോഭമാണ് ഒന്നാം സ്വാതന്ത്ര്യസമരമായി അംഗീകരിച്ചു വന്നിരുന്നത്. 1817 ല്‍ പൈക സമുദായത്തിലെ രാജാക്കന്മാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു നേരെ നടത്തിയ സായുധ സമരമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്.

1803 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒഡീഷ കീഴടക്കിയതോടെ കര്‍ഷകര്‍ക്ക് നല്‍കിവന്നിരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു. പൈക രാജാവായ ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ നടന്ന സമരത്തില്‍ കര്‍ഷകരും ആദിവാസികളും പങ്കെടുത്തിരുന്നു. ബ്രിട്ടീഷുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, ജഗബന്ധുവടക്കം നിരവധിപേര്‍ ജയിലിലാകുകയും ചെയ്തു.

പൈക ബിദ്രോഹയുടെ ചരിത്രസ്മാരകങ്ങള്‍ രാജ്യം മുഴുവന്‍ സ്ഥാപിക്കുന്നതിനായി 200 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പൈക പ്രക്ഷോഭം ഇനിമുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെടുമെന്നും വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥ ചരിത്രമാണ് പഠിക്കേണ്ടതെന്നുമാണ് ഇതേക്കുറിച്ച് ജാവദേക്കര്‍ വിശദീകരിച്ചത്.