കെഎഎസ് പരീക്ഷയില്‍ പാകിസ്ഥാന് സിവില് സര്‍വീസ് പരീക്ഷയില്‍ നിന്നുള്ള ചോദ്യങ്ങള്‍! ആരോപണവുമായി പി.ടി.തോമസ്

കൊച്ചി: പി.എസ്.സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് പരീക്ഷയില് പാകിസ്ഥാന് സിവില് സര്വീസ് പരീക്ഷയിലെ ചോദ്യങ്ങളെന്ന ആരോപണവുമായി പി.ടി.തോമസ് എംഎല്‍എ. കെഎഎസ് പരീക്ഷയിലെ പബ്ലിക് അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ ചോദ്യങ്ങള്‍ 2001ലെ പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍നിന്നും കോപ്പിയടിച്ചതാണെന്ന് പി.ടി.തോമസ് ആരോപിച്ചു. ഫെയിസ്ബുക്ക് വീഡിയോയിലാണ് എംഎല്‍എയുടെ ആരോപണം.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്(KAS) പരീക്ഷയുടെ, പബ്ലിക് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ചോദ്യപേപ്പർ 2001ലെ പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിൽ നിന്നും കോപ്പി അടിച്ചത്..
Posted by PT Thomas on Monday, February 24, 2020
ആറ് ചോദ്യങ്ങളാണ് പാക് സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ നിന്ന് മോഷ്ടിച്ചതെന്നും ഇത് സര്‍ക്കാരിന്റെയു പരീക്ഷ നടത്തിയവരുടെയും ഗുരുതര വീഴ്ചയാണെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പാക് ചോദ്യപേപ്പറിലെ ചോദ്യ നമ്പറുകള്‍ ഉള്‍പ്പെടെയാണ് എംഎല്‍എ വിശദീകരിച്ചത്. എന്നാല്‍ കെഎഎസ് പരീക്ഷയിലെ ഏതൊക്കെ ചോദ്യങ്ങളാണ് ഇവയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.