തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് അനുമതി; ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍

പാക് ഭീകര ക്യാമ്പുകളില് ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്കാന് സൈന്യത്തിന് അനുമതി നല്കി പാക് ഭരണകൂടം. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞു. ഇസ്ലാമാബാദില് നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഇമ്രാന് ഖാന് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കെതിരെ തിരിച്ചടിക്കാന് പാക് സൈന്യത്തിന് അവകാശമുണ്ടെന്നും ഇമ്രാന്ഖാന് പറഞ്ഞു.
 | 
തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് അനുമതി; ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് അനുമതി നല്‍കി പാക് ഭരണകൂടം. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് അവകാശമുണ്ടെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് ഒരു പങ്കുമില്ല. അതെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അതിര്‍ത്തി കടന്നെത്തി ആക്രമണം നടത്തിയ ഇന്ത്യയുടെ നടപടി ന്യായീകരിക്കാനാവില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് നാളെ ദേശീയ അസംബ്ലി ചേരാനും തീരുമാനമായി. എന്തു നടപടി സ്വീകരിക്കണമെന്ന് അസംബ്ലി തീരുമാനിക്കും.

നിലവില്‍ ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് സൈന്യത്തിനും ജനങ്ങള്‍ക്കും പാക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. പാക് വിദേശകാര്യമന്ത്രി, പ്രതിരോധമന്ത്രി എന്നിവരും സേനാത്തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.