രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് വ്യോമപാത നല്‍കില്ലെന്ന് പാകിസ്ഥാന്‍

രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിക്കുന്ന വിമാനത്തിന് വ്യോമപാത നല്കില്ലെന്ന് പാകിസ്ഥാന്.
 | 
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് വ്യോമപാത നല്‍കില്ലെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിക്കുന്ന വിമാനത്തിന് വ്യോമപാത നല്‍കില്ലെന്ന് പാകിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഈ വിവരം അറിയിച്ചത്. അടുത്ത കാലത്തെ ഇന്ത്യയുടെ പെരുമാറ്റമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ഖുറേഷി വ്യക്തമാക്കി. ഈ തീരുമാനം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകരിച്ചതായും ഖുറേഷി പറഞ്ഞു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രത്യേക വിമാനത്തില്‍ ഐസ്‌ലന്‍ഡിലേക്ക് പോകുന്നതിനുള്ള വ്യോമപാതയാണ് പാകിസ്ഥാന്‍ നിഷേധിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും. തിങ്കളാഴ്ചയാണ് രാഷ്ട്രപതി പുറപ്പെടുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നടന്ന ബലാക്കോട്ട് വ്യോമാക്രമണവും പാക് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന തുരത്തിയതിനും പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമമേഖലയില്‍ കടക്കുന്നത് പാകിസ്ഥാന്‍ വിലക്കിയിരുന്നു. ജൂലൈയിലാണ് ഈ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞത്.