കപ്പ് എവിടെ കൊണ്ടുപോകുന്നു? അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിച്ച് പാകിസ്ഥാന്റെ ലോകകപ്പ് പരസ്യം

പാക് തടവില് അകപ്പെടുകയും പിന്നീട് ഇന്ത്യക്ക് കൈമാറുകയും ചെയ്ത വിങ് കമാന്ഡര് അഭിനന്ദന് വര്ത്തമാനെ കളിയാക്കി പാകിസ്ഥാന്റെ ലോകകപ്പ് പരസ്യം.
 | 
കപ്പ് എവിടെ കൊണ്ടുപോകുന്നു? അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിച്ച് പാകിസ്ഥാന്റെ ലോകകപ്പ് പരസ്യം

പാക് തടവില്‍ അകപ്പെടുകയും പിന്നീട് ഇന്ത്യക്ക് കൈമാറുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ കളിയാക്കി പാകിസ്ഥാന്റെ ലോകകപ്പ് പരസ്യം. പാക് ടെലിവിഷന്‍ ചാനലായ ജാസ് ടിവിയുടെ പരസ്യത്തിലാണ് അഭിനന്ദനെ പരിഹസിക്കുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. നേരത്തേ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോയുടെ മാതൃകയിലാണ് പരസ്യം ചെയ്തിരിക്കുന്നത്.

അഭിനന്ദന്റെ മാതൃകയില്‍ മീശവെച്ച, ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയുടെ നിറമുള്ള ടീഷര്‍ട്ട് ധരിച്ച ഒരാള്‍ ചായക്കപ്പുമായി ഇരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ടോസ് ലഭിച്ചാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് തനിക്ക് അക്കാര്യം വെളിപ്പെടുത്താനാകില്ലെന്ന് ഇയാള്‍ പറയുന്നു. അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്നാണ് രണ്ടാം ചോദ്യം. ഇതിനും തനിക്ക് വെളിപ്പെടുത്താനാകില്ലെന്ന മറുപടി ഇയാള്‍ നല്‍കുന്നു.

ചായ എങ്ങനെയുണ്ടെന്നാണ് അടുത്ത ചോദ്യം. ചായ ഗംഭീരമാണെന്ന് മറുപടി പറയുമ്പോള്‍ തനിക്ക് പോകാമെന്ന് ചോദ്യം ചോദിക്കുന്നയാള്‍ പറയുന്നു. അപ്പോള്‍ കപ്പുമായി നടക്കാന്‍ അയാള്‍ ശ്രമിക്കുന്നതും ചോദ്യകര്‍ത്താവ് അയാളെ തടഞ്ഞ് കപ്പ് എവിടെ കൊണ്ടുപോകുന്നു എന്ന് ചോദിച്ച് പിടിച്ചു വാങ്ങുന്നതുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ധീരനായ ഇന്ത്യന്‍ സൈനികനെ അപമാനിക്കുകയാണ് ഈ പരസ്യമെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു.

വീഡിയോ കാണാം