അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ഇന്നുമാത്രം മൂന്ന് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

മ്മുകാശ്മീര് അതിര്ത്തിയില് പാകിസ്ഥാന് വീണ്ടും വെടിനിര്ത്തല് കരാര് ലംഘിച്ചു. ജോരി ജില്ലയിലെ സുന്ദര്ബാനിലാണ് ബുധനാഴ്ച പുലര്ച്ചെ വെടിവെയ്പുണ്ടായത്. ബുധനാഴ്ച മൂന്നു തവണ പാകിസ്താന് കരാര് ലംഘിച്ചതായി ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു. പുലര്ച്ചെ 4.30 ഓടെ ആക്രമണം അവസാനിച്ചതായാണ് റിപ്പോര്ട്ടുകള്. ഇന്ത്യ തിരിച്ചടിക്കുന്നുണ്ട്.
 | 
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ഇന്നുമാത്രം മൂന്ന് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജോരി ജില്ലയിലെ സുന്ദര്‍ബാനിലാണ് ബുധനാഴ്ച പുലര്‍ച്ചെ വെടിവെയ്പുണ്ടായത്. ബുധനാഴ്ച മൂന്നു തവണ പാകിസ്താന്‍ കരാര്‍ ലംഘിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ 4.30 ഓടെ ആക്രമണം അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തിരിച്ചടിക്കുന്നുണ്ട്.

ഇന്ത്യന്‍ വ്യോമസേന ജെയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രത്തില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ 20ലധികം ഇടങ്ങളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം ശക്തമാക്കിയതോടെ ഇന്ത്യയും തിരിച്ചടിക്കുന്നുണ്ട്. മൂന്ന് ദിവസം മുന്‍പ് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബലാകോട്ട് എന്നിവിടങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്‌സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഉറിയില്‍ നാല് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്.