പാന്‍ കാര്‍ഡ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കുന്നു; മെയ് 31നകം അപേക്ഷ നല്‍കണം

രാജ്യത്ത് എല്ലാവര്ക്കും പാന് കാര്ഡ് നിര്ബന്ധമാക്കുന്നു. പ്രതിവര്ഷം രണ്ടര ലക്ഷം രൂപയില് കൂടുതല് സാമ്പത്തിക ഇടപാടുകള് നടത്തുന്ന എല്ലാവര്ക്കും പാന് കാര്ഡ് നിര്ബന്ധമാക്കുമെന്ന് ആദായ നികുതി വകുപ്പ് സര്ക്കുലറില് അറിയിച്ചു. നിര്ദേശം ഡിസംബര് 5 മുതല് ബാധകമായിരിക്കും.
 | 
പാന്‍ കാര്‍ഡ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കുന്നു; മെയ് 31നകം അപേക്ഷ നല്‍കണം

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പ്രതിവര്‍ഷം രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആദായ നികുതി വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു. നിര്‍ദേശം ഡിസംബര്‍ 5 മുതല്‍ ബാധകമായിരിക്കും.

നികുതി ഒഴിവാക്കല്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കം. സര്‍ക്കുലര്‍ അനുസരിച്ച് രണ്ടര ലക്ഷം രൂപയ്ക്കു മേല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ 2019 മെയ് 31നകം പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിരിക്കണം. കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, എഴുത്തുകാരന്‍, ഓഫീസ് ജീവനക്കാരന്‍ തുടങ്ങി എല്ലാവരും പാന്‍കാര്‍ഡ് എടുത്തിരിക്കണം.

പിതാവിന്റെ പേര് ചേര്‍ക്കുന്നതിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. പിതാവ് മരണപ്പെടുകയോ വിവാഹമോചനം നേടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കാര്‍ഡില്‍ പേര് ചേര്‍ക്കേണ്ടതില്ല.