പാനിപൂരി നിര്‍മിക്കാന്‍ സ്വന്തം മൂത്രം; വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍; വീഡിയോ വൈറല്‍
Updated: Aug 23, 2021, 12:26 IST
| 
പാനിപൂരി തയ്യാറാക്കാന്‍ സ്വന്തം മൂത്രം ഉപയോഗിച്ച വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍.
പാനിപൂരി തയ്യാറാക്കാന്‍ സ്വന്തം മൂത്രം ഉപയോഗിച്ച വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍. കപ്പില്‍ മൂത്രമൊഴിച്ച ശേഷം പാനിപൂരിക്കൊപ്പം നല്‍കുന്ന വെള്ളത്തിലേക്ക് ഒഴിക്കുന്ന വീഡിയോ വൈറലായതോടെയാണ് ഇയാള്‍ പിടിയിലായത്. ഗുവാഹത്തിയിലാണ് സംഭവം. കടയില്‍ നിന്നുകൊണ്ടുതന്നെ ശരീരത്തിലുള്ള ഏപ്രണിന്റെ മറവില്‍ കപ്പിലേക്ക് മൂത്രമൊഴിക്കുകയും ബക്കറ്റിലേക്ക് ഒഴിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ബക്കറ്റിലെ അതേ വെള്ളം ഉപയോഗിച്ച് കപ്പ് കഴുകി ഇയാള്‍ ബക്കറ്റില്‍ വെക്കുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പോലസ് അന്വേഷണം നടത്തുകയും നടപടിയെടുക്കുകയുമായിരുന്നു.
വീഡിയോ കാണാം