ദലിത് പാചകക്കാരിയുള്ള സ്‌കൂളിലേക്ക് കുട്ടികളെ അയക്കില്ലെന്ന് സവര്‍ണ ജാതിക്കാരുടെ ഭീഷണി

ദലിത് സ്ത്രീ പാചകക്കാരിയായ സ്കൂളിലേക്ക് കുട്ടികളെ അയക്കില്ലെന്ന് സവര്ണ ജാതിക്കാരുടെ ഭീഷണി. തിരുപ്പൂര് ജില്ലയിലെ തിരുമാല ഗൗണ്ടന്പാളയം സര്ക്കാര് ഹൈസ്കൂളിലാണ് ജാതിയമായ പ്രതിഷേധം അരങ്ങേറിയത്. അരുന്തതിയാര് വിഭാഗത്തില്പ്പെട്ട പി.പപ്പലിനെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്ന്നാണ് വിദ്യാര്ത്ഥികളുടെ മാതാപിതാക്കളില് ചിലര് പ്രതിഷേധവുമായി രംഗത്ത് വന്നത്. 30 രക്ഷിതാക്കള് സ്വന്തം കുട്ടികളെ സ്കൂളിലയക്കാന് തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.
 | 

ദലിത് പാചകക്കാരിയുള്ള സ്‌കൂളിലേക്ക് കുട്ടികളെ അയക്കില്ലെന്ന് സവര്‍ണ ജാതിക്കാരുടെ ഭീഷണി

ചെന്നൈ: ദലിത് സ്ത്രീ പാചകക്കാരിയായ സ്‌കൂളിലേക്ക് കുട്ടികളെ അയക്കില്ലെന്ന് സവര്‍ണ ജാതിക്കാരുടെ ഭീഷണി. തിരുപ്പൂര്‍ ജില്ലയിലെ തിരുമാല ഗൗണ്ടന്‍പാളയം സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് ജാതിയമായ പ്രതിഷേധം അരങ്ങേറിയത്. അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട പി.പപ്പലിനെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. 30 രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ സ്‌കൂളിലയക്കാന്‍ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.

ദലിത് പാചക്കാരിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് സവര്‍ണ ജാതിക്കാര്‍ നടത്തിയ പ്രതിഷേധത്തില്‍ പാചകപ്പുരയിലുണ്ടായിരുന്ന പാത്രങ്ങള്‍ തകര്‍ത്തു. ഇവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തിട്ടുണ്ട്. പപ്പലിനെ പാചകക്കാരിയായി നിയമിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് ഇവര്‍ പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. ദലിത് അട്രോസിറ്റി ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

പപ്പല്‍ നല്‍കിയ പരാതിയില്‍ ഏതാണ്ട് 85 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 12 പ്രധാന പ്രതികള്‍ ഒളിവിലാണ്. ജില്ലാ ഭരണകൂടം ഇടപെട്ടു പപ്പലിനു സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.