മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കോക്പിറ്റില്‍ കയറി; യാത്രക്കാരന്‍ പിടിയില്‍

മൊബൈല് ഫോണ് ചാര്ജ് ചെയ്യാന് കോക്പിറ്റിലെത്തിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ-കൊല്ക്കത്ത ഇന്ഡിഗോ വിമാനത്തിലാണ് സംഭവം. മുംബൈ വിമാനത്താവളത്തില് നിന്ന് പുറപ്പെടാന് മിനിറ്റുകള് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്. വിമാനത്തിനുള്ളില് കയറിയ യാത്രക്കാരന് നേരെ കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന് ശ്രമിക്കുകയായിരുന്നു. എന്നാല് പെട്ടന്ന് തന്നെ ജിവനക്കാര് യാത്രക്കാരനെ കീഴ്പ്പെടുത്തി സുരക്ഷാ ജീവനക്കാര്ക്ക് കൈമാറി.
 | 

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കോക്പിറ്റില്‍ കയറി; യാത്രക്കാരന്‍ പിടിയില്‍

മുംബൈ: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കോക്പിറ്റിലെത്തിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍. വിമാനത്തിനുള്ളില്‍ കയറിയ യാത്രക്കാരന്‍ നേരെ കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ജിവനക്കാര്‍ യാത്രക്കാരനെ കീഴ്‌പ്പെടുത്തി സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനാണ് കോക്പിറ്റില്‍ കയറിയതെന്നാണ് ഇയാള്‍ നല്‍കിയ വിശദീകരണം. യാത്രക്കാരനെ പുറത്താക്കിയ ശേഷമാണ് വിമാനം കൊല്‍ക്കത്തയിലേക്ക് പറന്നത്. വിമാനത്താവളത്തിനുള്ളില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

കോക്പിറ്റില്‍ യാത്രക്കാര്‍ പ്രവേശിക്കുന്നത് നിയമ വിരുദ്ധമാണ്. വിമാനത്തിന്റെ അതീവ സുരക്ഷാ മേഖലകളിലൊന്നാണ് കോക്പിറ്റ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് പാട്നയിലേക്കുള്ള ഗോ എയര്‍ വിമാനത്തില്‍ യാത്രക്കിടെ യാത്രക്കാരന്‍ പിന്‍ഭാഗത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളെ മറ്റൊരു യാത്രക്കാരന്റെ സഹായത്തോടെ ജീവനക്കാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.