രോഗിയെ എക്‌സ്‌റേ മുറിയിലേക്കു കൊണ്ടുപോയത് വലിച്ചിഴച്ച്; മൂന്ന് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; വീഡിയോ

രോഗിയെ എക്സ്റേ മുറിയിലേക്ക് കൊണ്ടുപോയത് ബെഡ്ഷീറ്റില് കിടത്തി വലിച്ചിഴച്ച്.
 | 
രോഗിയെ എക്‌സ്‌റേ മുറിയിലേക്കു കൊണ്ടുപോയത് വലിച്ചിഴച്ച്; മൂന്ന് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; വീഡിയോ

ഭോപ്പാല്‍: രോഗിയെ എക്‌സ്‌റേ മുറിയിലേക്ക് കൊണ്ടുപോയത് ബെഡ്ഷീറ്റില്‍ കിടത്തി വലിച്ചിഴച്ച്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നാണ് ഈ ക്രൂരതയുടെ ദൃശ്യം പുറത്തു വന്നിരിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്ര ബോസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവമുണ്ടായത്. രോഗിയെ ബെഡ്ഷീറ്റില്‍ കിടത്തി നിലത്തുകൂടി വലിച്ചിഴയ്ക്കുന്ന ദൃശ്യം എഎന്‍ഐ പുറത്തുവിട്ടു.

സംഭവത്തില്‍ മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.നവനീത് സക്‌സേന അറിയിച്ചു. ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡോ.സക്‌സേന വ്യക്തമാക്കി.

വീഡിയോ കാണാം