ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായാലും ജാതി അറിയണം; ഗീത ഗോപിനാഥിന്റെ ജാതി ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യക്കാര്‍

ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട ഗീത ഗോപിനാഥ് ആരാണെന്നതിനേക്കാള് ഇന്ത്യക്കാര്ക്ക് അറിയേണ്ടത് അവരുടെ ജാതി. ഗൂഗിളില് ഇവരെക്കുറിച്ചുള്ള സെര്ച്ച് സജഷനുകളില് മൂന്നാമതാണ് 'ഗീത ഗോപിനാഥിന്റെ ജാതി' എന്നത്. ഇന്ത്യക്കാരിയും ഹാര്വാര്ഡ് യൂണിവേഴ്സിറ്റിയില് പ്രൊഫസറുമായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവു കൂടിയായിരുന്നു.
 | 

ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായാലും ജാതി അറിയണം; ഗീത ഗോപിനാഥിന്റെ ജാതി ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട ഗീത ഗോപിനാഥ് ആരാണെന്നതിനേക്കാള്‍ ഇന്ത്യക്കാര്‍ക്ക് അറിയേണ്ടത് അവരുടെ ജാതി. ഗൂഗിളില്‍ ഇവരെക്കുറിച്ചുള്ള സെര്‍ച്ച് സജഷനുകളില്‍ മൂന്നാമതാണ് ‘ഗീത ഗോപിനാഥിന്റെ ജാതി’ എന്നത്. ഇന്ത്യക്കാരിയും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവു കൂടിയായിരുന്നു.

ഐഎംഎഫില്‍ പ്രമുഖ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ എന്ന ബഹുമതിയും ഇന്ത്യക്കാരിയായ ആദ്യ വനിത എന്ന അപൂര്‍വ നേട്ടത്തിനുമാണ് ഗീത ഉടമയായിരിക്കുന്നത്.
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറായിരുന്ന രഘുറാം രാജനാണ് ഇതിനു മുമ്പ് ഐഎംഎഫില്‍ ഉന്നത സ്ഥാനത്തെത്തിയിട്ടുള്ള ഇന്ത്യക്കാരന്‍. ഒക്ടോബര്‍ 1നാണ് ഗീത ഗോപിനാഥ് ഐഎംഎഫില്‍ നിയമിതയായത്. കൂടുതലാളുകള്‍ തെരയുന്നതിന് അനുസരിച്ചാണ് ഗൂഗിള്‍ സെര്‍ച്ച് സജഷനുകള്‍ എന്ന് അറിയപ്പെടുന്ന ഓട്ടോകംപ്ലീറ്റ് പ്രെഡിക്ഷനുകള്‍ നല്‍കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ അത്‌ലറ്റ് ഹിമ ദാസിനും ഇതേ അനുഭവം നേരിടേണ്ടി വന്നിരുന്നു. ഏതു മേഖലയിലായാലും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്നവരുടെ ജാതി തിരയുന്നത് ഇന്ത്യക്കാരുടെ സ്വഭാവമായി മാറിയിരിക്കുന്നുവെന്നാണ് ഗൂഗിള്‍ പ്രെഡിക്ഷന്‍ വ്യക്തമാക്കുന്നു.