പെരുമാൾ മുരുകനും ഭാര്യയ്ക്കും ട്രാൻസ്ഫർ
തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകനും ഭാര്യ ഇളവരശിയ്ക്കും ട്രാൻസ്ഫർ. നാമക്കൽ ഗവർണമെന്റ് ആർട്സ് ആൻഡ് സയൻസ് കോളെജിൽ നിന്നും ചെന്നൈയിലെ പ്രസിഡൻസി കോളജിലേക്കാണ് ഇരുവരെയും ട്രാൻസ്ഫർ ചെയ്തത്. ട്രാൻസ്ഫർ ഓർഡർ വെള്ളിയാഴ്ച്ച നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
Feb 13, 2015, 19:11 IST
|
ചെന്നൈ: തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകനും ഭാര്യ ഇളവരശിയ്ക്കും ട്രാൻസ്ഫർ. നാമക്കൽ ഗവർണമെന്റ് ആർട്സ് ആൻഡ് സയൻസ് കോളെജിൽ നിന്നും ചെന്നൈയിലെ പ്രസിഡൻസി കോളജിലേക്കാണ് ഇരുവരെയും ട്രാൻസ്ഫർ ചെയ്തത്. ട്രാൻസ്ഫർ ഓർഡർ വെള്ളിയാഴ്ച്ച നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
പെരുമാൾ മുരുകന്റെ ‘മാതൊരുഭഗൻ’ എന്ന നോവലിനെതിരെ നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകൾ വൻ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് മുരുകൻ തന്റെ നോവൽ പിൻവലിക്കുകയും എഴുത്തു നിർത്തുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇരുവരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ട്രാൻസ്ഫർ ഓർഡർ.