അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഭീമ കോറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാമൂഹ്യപ്രവര്ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്ത്തകര് സുപ്രീം കോടതിയില്. ചരിത്രകാരി റോമിലാ ഥാപ്പര്, അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്, പ്രഭാത് പട്നായിക് തുടങ്ങിയവരാണ് സുപ്രീം കോടതിയില് ഹര്ജി നല്കിയത്. മോചനത്തിനു പുറമേ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് സ്വതനന്ത്ര അന്വേഷണം വേണമെന്നും ഇവര് ആവശ്യപ്പെട്ടു.
 | 

അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഭീമ കോറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍. ചരിത്രകാരി റോമിലാ ഥാപ്പര്‍, അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, പ്രഭാത് പട്നായിക് തുടങ്ങിയവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മോചനത്തിനു പുറമേ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് സ്വതനന്ത്ര അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഹര്‍ജി വൈകുന്നേരം 3.45ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഭീമ കോറേഗാവ് സംഭവത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് പൂനെ പോലീസാണ് ആക്ടിവിസ്റ്റുകളുടെ വീടുകളില്‍ റെയിഡ് നടത്തുകയും ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരാണ് കസ്റ്റഡിയിലായത്.

കഴിഞ്ഞ വര്‍ഷം ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് ആരോപണം. പരിപാടിക്ക് തലേദിവസം നടന്ന പ്രസംഗങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഈ കേസില്‍ പരക്കെയുളള അറസ്റ്റ് സംബന്ധിച്ച് മഹാരാഷ്ട്രയോട് വിശദീകരണം തേടണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരുടെഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.