വേദിക്കരികെ പരസ്യമായി മൂത്രമൊഴിച്ച് ബി.ജെ.പി മന്ത്രി; പഴയ കീഴ്‌വഴക്കമെന്ന് വിശദീകരണം

തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിക്കരികെ പരസ്യമായി മൂത്രമൊഴിച്ച് ബി.ജെ.പി മന്ത്രി വിവാദത്തില്. രാജസ്ഥാനിലെ അജ്മീറില് നടന്ന ചടങ്ങിനിടെയായിരുന്നു മന്ത്രി ശംഭു സിങ് ഖതേസറാണ് വേദിക്കരികിലെ പ്രചരണ പോസ്റ്ററിനു സമീപം പരസ്യമായി മൂത്രമൊഴിച്ചത്. ഇത് വിവാദമാക്കാനൊന്നുമില്ലെന്നും പഴയ കീഴ്വഴക്കത്തിന്റെ ഭാഗമാണെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചു. മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിച്ചതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്.
 | 

വേദിക്കരികെ പരസ്യമായി മൂത്രമൊഴിച്ച് ബി.ജെ.പി മന്ത്രി; പഴയ കീഴ്‌വഴക്കമെന്ന് വിശദീകരണം

അജ്മീര്‍: തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിക്കരികെ പരസ്യമായി മൂത്രമൊഴിച്ച് ബി.ജെ.പി മന്ത്രി വിവാദത്തില്‍. രാജസ്ഥാനിലെ അജ്മീറില്‍ നടന്ന ചടങ്ങിനിടെയായിരുന്നു മന്ത്രി ശംഭു സിങ് ഖതേസറാണ് വേദിക്കരികിലെ പ്രചരണ പോസ്റ്ററിനു സമീപം പരസ്യമായി മൂത്രമൊഴിച്ചത്. ഇത് വിവാദമാക്കാനൊന്നുമില്ലെന്നും പഴയ കീഴ്‌വഴക്കത്തിന്റെ ഭാഗമാണെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചു. മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്.

വിവാദമാക്കാനായി യാതൊന്നും തന്റെ പ്രവൃത്തിയിലില്ല. പഴയകാല കീഴ്‌വഴക്കത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ ചെയ്തത്. മൂത്രമൊഴിക്കാനുള്ള സ്ഥലത്തുതന്നെയാണ് താന്‍ അതുചെയ്തത്. റാലി വേദിക്ക് സമീപം ശൗചാലയങ്ങള്‍ ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാന്‍ കിലോമീറ്ററുകള്‍ പോകാന്‍ കഴിയില്ലായിരുന്നുവെന്നും ബി.ജെ.പി മന്ത്രി വിശദീകരിച്ചു.

അതേസമയം സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ മഹത്തരം പറയുന്ന ബി.ജെ.പി തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ചിത്രമുള്ള പോസ്റ്ററിന് താഴെയാണ് മന്ത്രി മൂത്രമൊഴിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.