ഇവയാണ് ചന്ദ്രയാന്‍-2 എടുത്ത ഭൂമിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍; ചിത്രങ്ങള്‍ കാണാം
ബംഗളൂരു: ചന്ദ്രയാന്‍ 2 പകര്ത്തിയ ഭൂമിയുടെ ചിത്രങ്ങള് പുറത്ത്. ഐഎസ്ആര്‍ഒയാണ് ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് ചന്ദ്രയാന്‍-2 ആദ്യമായി ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി പര്യവേഷണം നടത്തുകയെന്ന് ലക്ഷ്യവുമായി ജൂലൈ 22നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം വിക്ഷേപിച്ചത്.
ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചില വ്യാജ പ്രചാരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചന്ദ്രയാന്‍ പകര്ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ ഗ്രാഫിക്‌സ് ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലെ സയന്‍സ് ഗ്രൂപ്പുകളും മറ്റും ഇത് വ്യാജമാണെന്ന വിശദീകരണം നല്‍കിയെങ്കിലും പ്രചാരണത്തിന് യാതൊരു കുറവും ഉണ്ടായില്ല.
ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങുന്നതിനും മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ ഭൗമ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇവയ്‌ക്കെല്ലാം മറുപടിയായി ഐഎസ്ആര്‍ഒ തന്നെ ഒറിജിനല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ചിത്രങ്ങള്‍ കാണാം