സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്; നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സൈനികരുടെ ചിത്രങ്ങള് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഷ്ട്രീയ പാര്ട്ടികള്ക്ക് കമ്മീഷന് ഈ കര്ശന നിര്ദേശം നല്കിയിരിക്കുന്നത്. രാഷ്ട്രീയ പാര്ട്ടികളും സ്ഥാനാര്ത്ഥികളും സൈനികരുടെ ചിത്രങ്ങള് പ്രചാരണങ്ങള്ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതനുസരിച്ചാണ് നിര്ദേശമെന്നും കമ്മീഷന് ശനിയാഴ്ച അറിയിച്ചു.
 | 
സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്; നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ ഈ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും സൈനികരുടെ ചിത്രങ്ങള്‍ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതനുസരിച്ചാണ് നിര്‍ദേശമെന്നും കമ്മീഷന്‍ ശനിയാഴ്ച അറിയിച്ചു.

സൈനിക വിഭാഗങ്ങളുടെ തലവന്‍മാരുടെയോ സൈനികരുടെയോ ചിത്രങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ വിമാനം തകര്‍ന്നു വീണ് പിടിയിലായ ശേഷം മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രം ബിജെപി പലയിടത്തും ഉപയോഗിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ നിര്‍ദേശവുമായി രംഗത്തെത്തിയത്.

2013ല്‍ ഇതു സംബന്ധിച്ച് പുറത്തു വിട്ട നിര്‍ദേശം എടുത്തു കാട്ടിയാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനികരുടെ ചിത്രം ഉപയോഗിച്ചതിനെതിരെ 2013ല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം കമ്മീഷന് പരാതി നല്‍കിയിരുന്നു. സുരക്ഷാ സേനയെക്കുറിച്ചോ സൈനികരെക്കുറിച്ചോ പ്രചാരണങ്ങളില്‍ പരാമര്‍ശം നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.