സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഹര്‍ജി

സിപിഎമ്മിന്റെ രജിസ്ട്രേഷന് റദ്ദാക്കണമെന്ന് ഡല്ഹി ഹൈക്കോടതിയില് ഹര്ജി. 1989 സെപ്റ്റംബറില് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്ട്ടി എന്ന നിലയില് നല്കിയ രജിസ്ട്രേഷന് റദ്ദാക്കണമെന്നാണ് പൊതുതാല്പര്യ ഹര്ജി ആവശ്യപ്പെടുന്നത്. ജോജോ ജോസ് എന്നയാള് നല്കിയ ഹര്ജി അടുത്ത മാര്ച്ച് 28ന് വാദം കേള്ക്കും.
 | 

സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. 1989 സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജി ആവശ്യപ്പെടുന്നത്. ജോജോ ജോസ് എന്നയാള്‍ നല്‍കിയ ഹര്‍ജി അടുത്ത മാര്‍ച്ച് 28ന് വാദം കേള്‍ക്കും.

സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇയാള്‍ 2016ല്‍ നല്‍കിയ അപേക്ഷ തള്ളിയിരുന്നു. താന്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കാതെയാണ് അപേക്ഷ തള്ളിയതെന്ന് ആരോപിച്ചാണ് ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സിപിഎം ഭരണഘടന ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്തുന്നില്ലെന്നും തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി രജിസ്‌ട്രേഷന്‍ നേടിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. നിയമവിരുദ്ധമായാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.