അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് അറിയാം; മനേക ഗാന്ധിക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

പാലക്കാട് ഗര്ഭിണിയായ പിടിയാന കൊല്ലപ്പെട്ട സംഭവത്തില് വ്യാജ പ്രചാരണം നടത്തിയ മനേക ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.
 | 
അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് അറിയാം; മനേക ഗാന്ധിക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

പാലക്കാട് ഗര്‍ഭിണിയായ പിടിയാന കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയ മനേക ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അനീതിക്കെതിരായി എല്ലാക്കാലത്തും ശബ്ദമുയര്‍ത്തിയവരാണ് കേരള ജനത. ഇവിടെ അനീതിയുണ്ടായാല്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് അറിയാം. എല്ലാത്തരത്തിലുള്ള അനീതികള്‍ക്കെതിരെടും എപ്പോഴും എവിടെയും ശബ്ദിച്ചിട്ടുള്ളവരാണ് കേരള സമൂഹമെന്നും പിണറായി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

ആനയ്ക്കുണ്ടായ ദുരന്തത്തെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് ചിലര്‍. അര്‍ദ്ധസത്യങ്ങളും നുണകളും കൊണ്ട് സത്യത്തെ മറയ്ക്കുകയാണ്. ചിലര്‍ അതില്‍ മതവിദ്വേഷം നിറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മറ്റൊരു ട്വീറ്റില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പാലക്കാട് നടന്ന സംഭവം മലപ്പുറത്ത് നടന്നുവെന്ന് വ്യാഖ്യാനിച്ചുകൊണ്ട് വര്‍ഗ്ഗീയ പരാമര്‍ശവുമായാണ് ഇന്നലെ മനേക ഗാന്ധി രംഗത്തെത്തിയത്.

പാലക്കാട് ആന കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.