കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത നയമെന്ന് മുഖ്യമന്ത്രി

കേന്ദ്രസര്ക്കാരിന്റേത് ഫെഡറല് സംവിധാനത്തിന് നിരക്കാത്ത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര നയങ്ങള് കേരളത്തിന്റെ വികസനത്തിന് തടസമാകുകയാണെന്നും സംസ്ഥാനത്തെ പിന്തുണയ്ക്കുന്ന സമീപനമല്ല കേന്ദ്ര സര്ക്കാരിന്റേതെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
 | 

കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത നയമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റേത് ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നയങ്ങള്‍ കേരളത്തിന്റെ വികസനത്തിന് തടസമാകുകയാണെന്നും സംസ്ഥാനത്തെ പിന്തുണയ്ക്കുന്ന സമീപനമല്ല കേന്ദ്ര സര്‍ക്കാരിന്റേതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ വാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പലവട്ടം പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. വകുപ്പ് മന്ത്രിയെ കാണാനാണ് ലഭിച്ച നിര്‍ദേശം. കേരളത്തിനോട് മാത്രമാണ് ഈ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ചത് സംസ്ഥാനത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സമീപനമെന്നും വിവിധ സംസ്ഥാനങ്ങള്‍ കൂടിച്ചേര്‍ന്നതാണ് രാജ്യത്തിന്റെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുക എന്ന നിലപാട് സ്വാഭാവികമായും കേന്ദ്രം സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.